Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satellites

'വെ​ത​ർ​നെ​ക്സ്റ്റ് 3' യു​മാ​യി ഗൂ​ഗി​ൾ എ​ത്തു​ന്നു; ഇ​നി കാ​ലാ​വ​സ്ഥ വി​വ​ര​ങ്ങ​ൾ പ്ര​തി​മ​ണി​ക്കൂ​റി​ൽ കൃ​ത്യ​മാ​യി അ​റി​യാം

ന്യൂ​ഡ​ൽ​ഹി: കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന രം​ഗ​ത്ത് പു​തി​യ മാ​റ്റ​ങ്ങ​ൾ വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ. ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ മോ​ഡ​ലാ​യ 'വെ​ത​ർ​നെ​ക്സ്റ്റ് 3' (WeatherNext 3) പു​റ​ത്തി​റ​ക്കി.

ഭൗ​മ​സ്ഥി​ര ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് ഓ​രോ മ​ണി​ക്കൂ​റി​ലും അ​ഞ്ച് കി​ലോ​മീ​റ്റ​ർ പ​രി​ധി​വ​രെ കൃ​ത്യ​ത​യു​ള്ള കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ക​ഴി​യും.

നി​ല​വി​ൽ ല​ഭ്യ​മാ​യ​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച​തും കൃ​ത്യ​ത​യു​ള്ള​തു​മാ​യ കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന മോ​ഡ​ലാ​ണി​തെ​ന്ന് ഗൂ​ഗി​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. മു​ൻ​കാ​ല മോ​ഡ​ലു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നും പ്രാ​ദേ​ശി​ക വെ​ത​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള ത​ത്സ​മ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

ഗൂ​ഗി​ൾ സെ​ർ​ച്ച്, ജെ​മി​നി, ഗൂ​ഗി​ൾ മാ​പ്‌​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളി​ൽ ഉ​ട​ൻ ത​ന്നെ ഈ ​പു​തി​യ എ​ഐ സം​വി​ധാ​നം ല​ഭ്യ​മാ​കും. മു​ൻ മോ​ഡ​ലാ​യ വെ​ത​ർ​നെ​ക്സ്റ്റ് 2വി​നേ​ക്കാ​ൾ അ​ഞ്ച് മ​ട​ങ്ങ് കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ്, ഈ​ർ​പ്പം, കാ​റ്റി​ന്‍റെ വേ​ഗ​ത എ​ന്നി​വ പ്ര​വ​ചി​ക്കാ​ൻ ഇ​തി​ന് ക​ഴി​യും.

നാ​സ​യു​ടെ ഡാ​റ്റ ഉ​ൾ​പ്പെ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നാ​ൽ മ​ഴ​യെ​ക്കു​റി​ച്ചു​ള്ള പ്ര​വ​ച​ന​ങ്ങ​ളി​ൽ 50% വ​രെ അ​ധി​ക കൃ​ത്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്നു. ചെ​ല​വേ​റി​യ സൂ​പ്പ​ർ ക​മ്പ്യൂ​ട്ടിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വു​മൂ​ലം കൃ​ത്യ​മാ​യ കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന ഏ​ഷ്യ-​പ​സ​ഫി​ക്, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ ​എ​ഐ സം​വി​ധാ​നം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും.

കാ​റ്റി​ന്‍റെ വേ​ഗ​ത​യും മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​വും കൃ​ത്യ​മാ​യി മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ സൗ​ര-​കാ​റ്റാ​ടി ഊ​ർ​ജ്ജ നി​ല​യ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം കൃ​ത്യ​മാ​യി പ്ലാ​ൻ ചെ​യ്യാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

Latest News

Corehub Up