x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യം നിറഞ്ഞ നിൽക്കുന്ന പത്രം, കർഷകന്‍റെ കണ്ണുനീരിന്‍റെ മണിമുത്ത് വീണ് കുതിർന്ന പത്രമാണ് ദീപിക: മാർ റാഫേൽ തട്ടിൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 24, 2026 08:13 PM IST | Updated: September 24, 2026 08:13 PM IST

ദീപികയുടെ 140-ാം വാർഷികാഘോഷത്തിനിടെ മാർ റാഫേൽ തട്ടിൽ

കൊച്ചി: കർഷകന്‍റെ കണ്ണുനീരിന്‍റെ മണിമുത്ത് വീണ് കുതിർന്ന പത്രമാണ് ദീപിക എന്ന് സീറോ മലബാർ സഭ ആർച്ച്‌ ബിഷപ് മാർ റാഫേൽ തട്ടിൽ. സത്യം നിറഞ്ഞ നിൽക്കുന്ന പത്രമാണ് ദീപിക. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ ആധികാരികമായി, വിമുഖത കൂടാതെ അവതരിപ്പിക്കാൻ ദീപിക എന്നും കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും മാർ റാഫേൽ തട്ടിൽ ദീപികയുടെ 140-ാം വാർഷികാഘോഷത്തിനിടെ പറഞ്ഞു.

പത്ര തറവാട്ടിലെ മുത്തശിയാണ് ദീപിക. 140 വർഷങ്ങൾ ദീപിക പിന്നിടുകയാണ്. ദീപിക സമൂഹത്തിൽ ചെയ്തിട്ടുള്ള വലിയ ശുശ്രൂഷകൾ ആർക്കും ഒരു കാലത്തും നമസ്കരിക്കാമോ നിഷേധിക്കാനോ കഴിയാത്ത വിധം വിപുലമാണ്. ചില ജനപ്രതിനിധികൾ എന്നോട് പറഞ്ഞിട്ടുണ്ട്, എല്ലാ പത്രങ്ങളും അസംബ്ലിയിൽ ഉയർത്തി കാണിക്കാറുണ്ട്.

പക്ഷെ ദീപിക ഉയർത്തി കാണിക്കുമ്പോൾ എല്ലാവരും കാതുകോർക്കും, കാരണം ദീപിക വസ്തുനിഷ്ഠമായും സത്യസന്ധമായും കർഷകരുടെ പ്രശ്നങ്ങൾ, കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ, അവശരരുടെ, പിന്നോക്കക്കാരുടെ പ്രശ്നങ്ങൾ സധൈര്യം പറയുന്ന പത്രമാണ്. അതിൽ ഒരു കാര്യം വന്നിട്ടുണ്ടെങ്കിൽ അതിൽ എക്സാജറേഷൻ ഉണ്ടാവില്ല. സത്യം നിറഞ്ഞ നിൽക്കുന്ന പത്രമാണ് ദീപിക.

വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്ന പത്രമാണ്. രാഷ്ട്രീയത്തിന് അതീതമായി, ജാതിമത വർഗങ്ങൾക്കൊക്കെ അതീതമായിട്ടുള്ളതാണ്. കർഷകന്‍റെ കണ്ണുനീരിന്‍റെ മണിമുത്ത് വീണ് കുതിർന്ന പത്രമാണ് ദീപിക. കർഷകരോടും മലയോര ജനതയോടും ആത്മബന്ധമുണ്ട്. ദീപികയിൽ ഞാൻ ആദ്യം വായിക്കുന്നത് എഡിറ്റോറിയൽ ആണ്. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ ആധികാരികമായി, വിമുഖത കൂടാതെ അവതരിപ്പിക്കാൻ ദീപിക എന്നും കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ ദീപിക എടുക്കുന്ന നിലപാട് നിയമനിർമാണ സഭകളിൽ അനുകൂലമായി വാദിക്കാനായി സാധിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബന്ധതയോടുകൂടെ മനുഷ്യന്‍റെ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിൽ ദീപിക എടുത്തിട്ടുള്ള വസ്തുനിഷ്ഠമായ ശുശ്രൂഷകൾക്ക് ദീപിക അഭിനന്ദിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

Tags : Deepika MarRaphaelThattil DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up