x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി സ​മ​ര​ത്തി​ന്മേ​ൽ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഹൈ​ടെ​ക് നി​രീ​ക്ഷ​ണം; പ​രി​ശോ​ധ​ന​യ്ക്ക് ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ വാ​നു​ക​ളും എ​ഐ ഗ്ലാ​സു​ക​ളും

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 10:11 PM IST | Updated: July 24, 2026 10:11 PM IST

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ചെ​യ്യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ചെ​യ്യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഡ​ൽ​ഹി പോ​ലീ​സ്. മു​ഖം തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ വാ​നു​ക​ൾ, ഡ്രോ​ണു​ക​ൾ, ബോ​ഡി ക്യാ​മ​റ​ക​ൾ, എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യൊ​ടു​കൂ​ടി​യ 'അ​ജ്ന ലെ​ൻ​സ്' സ്മാ​ർ​ട്ട് ക​ണ്ണ​ട​ക​ൾ എ​ന്നി​വ​യാ​ണ് പോ​ലീ​സ് സ​മ​ര​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പൗ​ര​ന്മാ​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ക്രോ​ച് ജ​ന​താ പാ​ർ​ട്ടി ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

കേ​ര​ള ഹൗ​സി​ന് പു​റ​ത്താ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന 'ഇ​ക്ഷ​ണ' വാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ണ വാ​ഹ​ന​ങ്ങ​ളി​ൽ എ​ഐ സ​ഹാ​യ​ത്തോ​ടെ​യു​ള്ള മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ങ്ങ​ളാ​ണു​ള്ള​ത്. കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും സ​മ​ര​ത്തി​ലേ​ക്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​ത് ത​ട​യാ​നു​മാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ജി-20 ​ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മേ, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ഐ അ​ധി​ഷ്ഠി​ത സ്മാ​ർ​ട്ട് ക​ണ്ണ​ട​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ഴി സ​മ​ര​ക്കാ​രു​ടെ മു​ഖ​ങ്ങ​ൾ സ്കാ​ൻ ചെ​യ്ത് കു​റ്റ​വാ​ളി​ക​ളെ ത​ത്സ​മ​യം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ സ​ൻ​സ​ദ് മാ​ർ​ഗി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന പൗ​ര​ന്മാ​രെ ഇ​ത്ത​രം മാ​സ്‌ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് സി​ജെ​പി എ​ക്സ് പോ​സ്റ്റി​ലൂ​ടെ വി​മ​ർ​ശി​ക്കു​ന്ന​ത്. ഈ ​ഫേ​ഷ്യ​ൽ ഡാ​റ്റ​ക​ൾ ആ​ര് സൂ​ക്ഷി​ക്കു​ന്നു, എ​ത്ര കാ​ലം സൂ​ക്ഷി​ക്കും തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും അ​വ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Tags : DelhiPolice CJPprotest LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up