രാജേഷ്കുമാര്‍
അഞ്ചല്‍ : മുന്‍ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ കോളജ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലാണ് നൂറനാട് വൃന്ദാവനത്തില്‍ രാജേഷ്കുമാര്‍ (36) നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേഷിന്റെ സുഹൃത്ത് രാവിലെ എത്തി കതകില്‍ തട്ടി വിളിച്ചിട്ടും തുറക്കാതെവന്നതോടെ ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച രാജേഷ് കുമാര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ഇയാള്‍ക്കെതിരെ അടുത്തിടെ ആലപ്പുഴ പോലീസ് കാപ്പ നിയമം ചുമത്തിയിരുന്നു. മുമ്പ് വടമണ്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു രാജേഷ്കുമാര്‍.
Tags : KappaCase Victim hanged Anchal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Rajeshkumar