അമൻ
മുക്കം (കോഴിക്കോട്): സ്കൂള്‍വിട്ട് ഓട്ടോയിൽ വീട്ടിലേക്കു വരുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്ഥിലോറി കയറി മരിച്ചു. മുക്കം നഗരസഭയിലെ മണാശേരി ഗവ. യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അമൻ (ഏഴ്) ആണ് മരിച്ചത്.
വെസ്റ്റ് ചേന്ദമംഗല്ലൂരിലെ കറുത്തേടത്ത് ഭാഗത്തെ വളവിൽവച്ചായിരുന്നു അപകടം. ഓട്ടോയുടെ വലതുഭാഗത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.
പിതാവ്: ഷമീഷ് മച്ചിങ്ങൽ ( മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗം ലീഡ് യുഐ ഡിസൈനർ). അമ്മ: ബിനി (തിരുവനന്തപുരം മെഡിക്കൽ കോളജ് ഹെഡ് നഴ്സ് ) സഹോദരി: ഹിമ (മണാശേരി ജിഎം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ഥിനി).
Tags : Student dies Auto HittingLorry Accident Amen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash