Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HittingLorry

ഓ​ട്ടോ​യി​ൽനി​ന്നു തെ​റി​ച്ചു​വീ​ണ വി​ദ്യാ​ര്‍​ഥി ലോ​റി ക​യ​റി മ​രി​ച്ചു

മു​ക്കം (കോ​ഴി​ക്കോ​ട്): സ്‌​​കൂ​​ള്‍വി​​ട്ട് ഓ​​ട്ടോ​​യി​​ൽ വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നി​ടെ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ വി​​ദ്യാ​​ര്‍​ഥി​​ലോ​​റി ക​​യ​​റി മ​​രി​​ച്ചു. മു​​ക്കം ന​​ഗ​​ര​​സ​​ഭ​​യി​​ലെ മ​​ണാ​​ശേ​​രി ഗ​​വ. യു​​പി സ്കൂ​​ളി​​ലെ ര​​ണ്ടാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി അ​​മ​​ൻ (ഏഴ്) ആ​​ണ് മ​​രി​​ച്ച​​ത്.

വെ​​സ്റ്റ് ചേ​​ന്ദ​​മം​​ഗ​​ല്ലൂ​​രി​​ലെ ക​​റു​​ത്തേ​​ട​​ത്ത് ഭാ​​ഗ​​ത്തെ വ​​ള​​വി​​ൽ​വ​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഓ​​ട്ടോ​​യു​​ടെ വ​​ല​​തു​ഭാ​​ഗ​​ത്തെ ഡോ​​ർ തു​​റ​​ന്ന് കു​​ട്ടി റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

പി​​താ​​വ്: ഷ​​മീ​​ഷ് മ​​ച്ചി​​ങ്ങ​​ൽ ( മാ​​തൃ​​ഭൂ​​മി കോ​​ഴി​​ക്കോ​​ട് ഡി​​ജി​​റ്റ​​ൽ വി​​ഭാ​​ഗം ​ലീ​​ഡ് യു​​ഐ ഡി​​സൈ​​ന​​ർ). അ​മ്മ: ബി​​നി (തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹെ​​ഡ് ന​​ഴ്സ് ) സ​​ഹോ​​ദ​​രി: ഹി​​മ (മ​​ണാ​​ശേ​​രി ജി​​എം​​ യു​​പി സ്കൂ​​ൾ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി).

Latest News

Corehub Up