x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടോയിൽനിന്ന് വീണ രണ്ടാം ക്ലാസുകാരൻ ലോറിയിടിച്ച് മരിച്ചു; ദാരുണസംഭവം മുക്കത്ത്

വെബ് ഡെസ്ക്
Published: July 24, 2026 06:43 PM IST | Updated: July 24, 2026 06:43 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥി ലോറി കയറി മരിച്ചു. മണാശേരി ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാർഥിയായ അമൽ ആണ് മരിച്ചത്. മുക്കം പുൽപ്പറമ്പിൽ വച്ചായിരുന്നു അപകടമുണ്ടായത്.

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ നിന്നാണ് അമൽ പെട്ടെന്ന് റോഡിലേക്ക് തെറിച്ചുവീണത്. തൊട്ടുപിന്നാലെ എത്തിയ ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അമൽ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags : Accident Student Auto Death Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up