x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായിക മേഖലയെ അവഗണിക്കരുത്, ലഹരിയെ അകറ്റാൻ പ്രധാന്യം നൽകണം: അഞ്ജു ബോബി ജോർജ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 24, 2026 06:18 PM IST | Updated: July 24, 2026 06:18 PM IST

അഞ്ജു ബോബി ജോർജ്

മുവാറ്റുപുഴ: കേരള സർക്കാരിന്‍റെ ഓപ്പറേഷൻ തൂഫാൻ പദ്ധതി ലഹരിക്കെതിരായ ശക്തമായ ജനകീയ പോരാട്ടമാണെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. യുവജനങ്ങളെ ലഹരിയിൽ നിന്നും അകറ്റി നിർത്താൻ കായിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.

മുവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന "മിഷൻ ഡ്രഗ് ഫ്രീ മുവാറ്റുപുഴ' പദ്ധതിയുടെയും തൂഫാൻ പ്രവർത്തനങ്ങളുടെയും ഭാഗമായി ഗ്രാൻഡ് സെൻട്രൽ മാളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്താണ് അഞ്ജു ബോബി ജോർജ് സംസാരിച്ചത്.

കായിക മേഖലയെ ഒരിക്കലും അവഗണിക്കരുതെന്നും ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കാൻ കായിക സംസ്കാരം ശക്തിപ്പെടണമെന്നും അവർ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്‍റണി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന "തൂഫാൻ @ മുവാറ്റുപുഴ' എന്ന വിപുലമായ ജനകീയ പരിപാടിയുടെ ഔദ്യോഗിക ലോഗോ അഞ്ജു ബോബി ജോർജ് പ്രകാശനം ചെയ്തു.

ലഹരിവിമുക്ത മുവാറ്റുപുഴ എന്ന ലക്ഷ്യത്തോടെ നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും വിപുലമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്‍റണി അറിയിച്ചു.

പരിപാടിയുടെ ഭാഗമായി അഞ്ജു ബോബി ജോർജ് വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി സംവദിക്കുകയും കായികത്തിന്‍റെ പ്രാധാന്യവും ലഹരിയുടെ ദൂഷ്യഫലങ്ങളും വിശദീകരിച്ച് ബോധവത്കരണ സന്ദേശം നൽകുകയും ചെയ്തു.

വൈസ് ചെയർമാൻ അബ്ദുൽ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആസം ബീഗം, പി. രജിത, ഷഹാന മഹിൻ, കൗൺസിലർമാർ, സർക്കിൾ ഇൻസ്‌പെക്ടർ ബഷീർ, എക്സൈസ് ഓഫീസർ അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ ധന്യ അരുണ്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Tags : AnjuBobbyGeorge sector Thoofan Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up