x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ​ർ​ക്കാ​ർ ക​ള്ളം പ​റ​യു​ന്ന​ത് നി​ർ​ത്ത​ണം"; പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ വി​ദ്യാ​ർ​ത്ഥി​യു​മാ​യി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി രാ​ഹു​ൽ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 05:22 PM IST | Updated: July 24, 2026 05:22 PM IST

ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ വിദ്യാർഥിക്കൊപ്പം രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും വാ​ദ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സാ​ഹി​ൽ ലോ​ത്ച​ബ് എ​ന്ന പ​ത്തൊ​ൻ​പ​തു​കാ​ര​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട രാ​ഹു​ൽ ഗാ​ന്ധി, സ​ർ​ക്കാ​ർ നു​ണ പ​റ​യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ ജൂ​ലൈ 20-ന് ​ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ സു​ര​ക്ഷാ സേ​ന പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ക്കു​ന്ന​താ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​യു​ടെ അ​വ​സ്ഥ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. സാ​ഹി​ലി​ന്‍റെ ശ​രീ​ര​ത്തി​ലെ​യും മു​ഖ​ത്തെ​യും പെ​ല്ല​റ്റ് പ​രി​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കാ​ണി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യ​യു​ടെ ഭാ​വി​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ത്ഥി​യാ​യ സാ​ഹി​ൽ ലോ​ത്ച​ബി​ന്‍റെ വ​ല​തു ക​ണ്ണി​ന് പെ​ല്ല​റ്റ് കൊ​ണ്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വ​ല​തു ക​ണ്ണി​ലെ കാ​ഴ്ച തി​രി​കെ ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് കു​ടും​ബം എന്നും രാഹുൽ ഗാന്ധി അ​റി​യി​ച്ചു. എ​യിം​സ് ട്രോ​മാ സെ​ന്‍റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​തെ​ന്നും, ഇ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​വും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഡ​ൽ​ഹി പോ​ലീ​സ് പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളും പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി​ക​ളും പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

Tags : Opposition Leader Delhi Protest CockroachJanataParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RahulGandhi

Recent News

Corehub Up