Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Protest

ഡ​​ൽ​​ഹി​​യി​​ലെ പ്ര​​തി​​ഷേധം:​​ സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും


ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ക​​ടു​​ത്ത ഗ​​താ​​ഗ​​ത​​ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ ഉൾ​​പ്പ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ളു​​ടെ കൂ​​ട്ട അ​​റ​​സ്റ്റി​​നു​​മെ​​തി​​രാ​​യ ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ഇ​​ന്ന് പ്ര​​ത്യേ​​ക സി​​റ്റിം​​ഗ് ന​​ട​​ത്തും.

വെ​​ള്ളി​​യാ​​ഴ്ച​​ത്തെ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ച് മെ​​ട്രോ സ്റ്റേ​​ഷ​​നു​​ക​​ൾ അ​​ട​​ച്ചി​​ട്ട​​തി​​നെ​​തി​​രേ​​യു​​ള്ള കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി​​യും, നേ​​താ​​ക്ക​​ളു​​ടെ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​നെ ചോ​​ദ്യം ചെ​​യ്തു​​ള്ള ഹ​​ർ​​ജി​​യു​​മാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ജ​​സ്റ്റീ​​സു​​മാ​​രാ​​യ ജോ​​യ്മ​​ല്യ ബാ​​ഗ്ചി, വി. ​​മോ​​ഹ​​ന എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​ത്യേ​​ക ബെ​​ഞ്ചാ​​ണു ഹ​​ർ​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ചു മെ​​ട്രോ സ്റ്റേ​​ഷ​​നു​​ക​​ൾ അ​​ട​​ച്ചി​​ടു​​ന്ന​​ത് തു​​ട​​ർ​​ന്നു​​വെ​​ന്നും ഇ​​തു ജ​​ന​​ജീ​​വി​​തം സ്തം​​ഭി​​പ്പി​​ച്ചു​​വെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഭി​​ഭാ​​ഷ​​ക​​ൻ ശൈ​​ല​​ന്ദ്ര മ​​ണി ത്രി​​പാ​​ഠി​​യാ​​ണു കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്.

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​ സെ​​ക്ര​​ട്ട​​റി ഗോ​​വി​​ന്ദ് മോ​​ഹ​​ൻ, ഡ​​ൽ​​ഹി പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ർ അ​​നു​​രാ​​ഗ് കു​​മാ​​ർ, ഡി​​എം​​ആ​​ർ​​സി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഡി. ​​താ​​റ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണു ഹ​​ർ​​ജി.

ഇന്നലത്തെ പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​ൾ​​പ്പ​​ടെ​​യു​​ള്ളവരെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തി​​നെ​​തി​​രേ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​പി​​യും മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​യു​​മാ​​യ മേ​​ന​​ക ഗു​​രു​​സ്വാ​​മി​​യാ​​ണ് ഹേ​​ബി​​യ​​സ് കോ​​ർ​​പ​​സ് ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്ത​​ത്.
സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്കാ​​നു​​ള്ള മൗ​​ലി​​കാ​​വ​​കാ​​ശ​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഹ​​ർ​​ജി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.

Latest News

Corehub Up