x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര മ​ന്ത്രി രാ​ജി​വെ​ച്ചു; ല​ക്ഷ്യം തെ​ര​ഞ്ഞെ​ടു​പ്പ് ?

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 09:01 PM IST | Updated: July 24, 2026 09:03 PM IST

കേന്ദ്ര സഹമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര റെ​യി​ൽ​വേ, ഭ​ക്ഷ്യ സം​സ്ക​ര​ണ വ്യ​വ​സാ​യ സ​ഹ​മ​ന്ത്രി ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു ത​ന്‍റെ മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ചു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജൂ​ണി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു.

ആം ​ആ​ദ്മി പാ​ർ​ട്ടി ഭ​ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​ബി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

പ​ഞ്ചാ​ബി​ലെ ഹി​ന്ദു​ക്ക​ൾ, സി​ഖു​കാ​ർ, ദ​ളി​ത​ർ, മ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ എ​ന്നീ നാ​ല് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രി​ക്കും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ളെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ഞ്ചാ​ബി​ൽ സി​ഖ് വി​ഭാ​ഗം 58 ശ​ത​മാ​ന​വും ഹി​ന്ദു​ക്ക​ൾ 39 ശ​ത​മാ​ന​വും ദ​ളി​ത് സ​മൂ​ഹം 32 ശ​ത​മാ​ന​വു​മാ​ണ്.

Tags : Union Minister RavneetSinghBittu Resignation LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up