x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ്റ​ക​ളു​ടെ സ​മ​രം ഫ​ലം ക​ണ്ടു; ചോ​ദ്യ​ച്ചോ​ർ​ച്ച​യ്ക്ക് ക​ടു​ത്ത ശി​ക്ഷ, നി​യ​മ​ഭേ​ദ​ഗ​തി​ക്ക് കാ​ബി​ന​റ്റ് അം​ഗീ​കാ​രം

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 06:39 PM IST | Updated: July 24, 2026 06:39 PM IST

മത്സരപ്പരീക്ഷകളിലെ ചോദ്യച്ചോർച്ചാ കേസുകളിൽ കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയു‌ടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: മത്സരപ്പരീക്ഷകളിലെ ചോദ്യച്ചോർച്ചാ കേസുകളിൽ കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അർദ്ധരാത്രിയിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് കാബിനറ്റ് യോഗം ഈ നിർണായക തീരുമാനമെടുത്തത്. അടുത്ത ആഴ്ച തന്നെ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

ചോ​ദ്യ​ച്ചോ​ർ​ച്ചാ കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ർ​ക്ക് പ​ത്ത് വ​ർ​ഷം വ​രെ ത​ട​വും 10 കോ​ടി രൂ​പ വ​രെ പി​ഴ​യും ഈ​ടാ​ക്കു​ന്ന പു​തി​യ ഭേ​ദ​ഗ​തി​ക്കാ​ണ് കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി. 

ചോ​ദ്യ​ച്ചോ​ർ​ച്ചാ കേ​സു​ക​ളി​ൽ നി​ല​വി​ലു​ള്ള കു​റ​ഞ്ഞ ത​ട​വ് ശി​ക്ഷ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ നി​ന്ന് അ​ഞ്ച് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി. പ​ര​മാ​വ​ധി ത​ട​വ് ശി​ക്ഷ 10 വ​ർ​ഷ​മാ​ക്കി​യാ​ണ് ഭേ​ദ​ഗ​തി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ഈ ​ബി​ൽ ഉ​ട​ൻ ത​ന്നെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു വ്യ​ക്ത​മാ​ക്കി.

നീ​റ്റ് ചോ​ദ്യ​ച്ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും സ​മ​ര​ക്കാ​രും ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഈ ​നി​യ​മ​നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ചോ​ദ്യ​ച്ചോ​ർ​ച്ച കു​റ്റ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​നാ​യി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

 

 

Tags : UnionCabinet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth AntiPaperleak

Recent News

Corehub Up