x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ​യി​ൽ ശി​വ​സേ​ന​യു​ടെ വ​ൻ പ്ര​ക​ട​നം; ശി​വാ​ജി പാ​ർ​ക്കി​ൽ 'തി​രം​ഗ മോ​ർ​ച്ച' സം​ഘ​ടി​പ്പി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 07:20 PM IST | Updated: July 24, 2026 07:20 PM IST

മുംബൈയിൽ പ്രതിഷേധ റാലിയുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മും​ബൈ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം. മും​ബൈ​യി​ലെ ദാ​ദ​ർ ശി​വാ​ജി പാ​ർ​ക്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി. ഉ​ദ്ധ​വ് താ​ക്ക​റെ, ആ​ദി​ത്യ താ​ക്ക​റെ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 'തി​രം​ഗ മോ​ർ​ച്ച' സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ പ​താ​ക​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ക​യ്യി​ലേ​ന്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ​ർ​ക്കാ​രി​ന്‍റെ ക​യ്യി​ൽ ലാ​ത്തി​ക​ളു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ ക​യ്യി​ൽ ദേ​ശീ​യ പ​താ​ക​യു​ണ്ടെ​ന്നും, ആ​രാ​ണ് വി​ജ​യി​ക്കു​ന്ന​തെ​ന്ന് നോ​ക്കാ​മെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് മും​ബൈ​യി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യു​മാ​യി സം​സാ​രി​ച്ച​താ​യും, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കു​ന്ന​ത് വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് മ​ട​ങ്ങി​വ​രേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ആ​ദി​ത്യ താ​ക്ക​റെ പ​റ​ഞ്ഞു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന നേ​താ​വ് അ​മി​ത് താ​ക്ക​റെ, ന​ട​ൻ ആ​ര്യ ബ​ബ്ബ​ർ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ ന​ട​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

Tags : ShivSena(UBT) 'TirangaMorcha' ShivajiPark LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up