x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ യു​വ​തി​യെ ക‌​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 04:53 PM IST | Updated: July 24, 2026 04:53 PM IST

മും​ബൈ​യി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ യു​വ​തി​യെ ക‌​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

മും​ബൈ: മും​ബൈ​യി​ലെ വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധ​ത്തി​നി​ടെ സ​മ​ര​ക്കാ​രി​യാ​യ യു​വ​തി​യെ സി​വി​ൽ വേ​ഷ​ത്തി​ലു​ള്ള പോ​ലീ​സു​കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പി​ടി​ച്ചു​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് വ​ൻ പ്ര​തി​ഷേ​ധം. മും​ബൈ​യി​ലെ ദാ​ദ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. മും​ബൈ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ വ​ർ​ഷ ഗെ​യ്ക്‌​വാ​ദ് എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ഒരു പു​രു​ഷ പോ​ലീ​സു​കാ​ര​ൻ യു​വ​തി​യാ​യ പ്ര​തി​ഷേ​ധ​ക്കാ​രി​യോ​ട് ഇ​ത്ത​ര​ത്തി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും വ​നി​താ പോ​ലീ​സു​കാ​രെ എ​ന്തു​കൊ​ണ്ട് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ചോ​ദി​ച്ച വ​ർ​ഷ ഗെ​യ്ക്‌​വാ​ദ് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ ടാ​ഗ് ചെ​യ്താണ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.

എന്നാൽ വീ​ഡി​യോ തെ​റ്റാ​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് മും​ബൈ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ​മ​ര​ക്കാ​ര​നാ​യ ഒ​രു പു​രു​ഷ​നെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി ഇ​ട​യി​ൽ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സു​കാ​ര​ൻ തി​രി​ഞ്ഞു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഡി​യോ പ​രി​ശോ​ധി​ച്ച് പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും പോലീസ് അ​വ​കാ​ശ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​നെ​തി​രെ എ​ൻ​സി​പി നേ​താ​വ് രോ​ഹി​ത് പ​വാ​ർ രം​ഗ​ത്തെ​ത്തി. താ​ൻ പി​ടി​ച്ച​ത് പു​രു​ഷ​നെ​യ​ല്ല, ഒ​രു സ്ത്രീ​യെ​യ​യാ​ണെ​ന്ന് മ​ന​സി​ലാ​യി​ട്ടും പോ​ലീ​സു​കാ​ര​ൻ എ​ന്തു​കൊ​ണ്ട് പി​ന്മാ​റി​യി​ല്ലെ​ന്നും മോ​ശ​മാ​യ രീ​തി​യി​ൽ പി​ടി​ക്കു​ന്ന​ത് തു​ട​ർ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. 

Tags : Mumbai Police Grabbing Women Protest Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up