x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി രാ​ജ​കു​മാ​രൻ ല​ണ്ട​നി​ൽ മ​രി​ച്ച സംഭവം; മരണകാരണം മയക്കുമരുന്നിന്‍റെ അ​മി​ത ഉ​പ​യോ​ഗം, അന്വേഷണ റിപ്പോർട്ട് പുറത്ത്

വേൾഡ് ഡെസ്ക്
Published: July 24, 2026 04:23 PM IST | Updated: July 24, 2026 04:29 PM IST

സൗ​ദി രാ​ജ​കു​മാ​ര​ൻ അ​ബ്ദു​ള്ള ബി​ൻ ഫ​ഹ​ദ് ബി​ൻ അ​ൽ സൗ​ദ്.

ല​ണ്ട​ൻ: സൗ​ദി രാ​ജ​കു​മാ​ര​ൻ അ​ബ്ദു​ള്ള ബി​ൻ ഫ​ഹ​ദ് ബി​ൻ അ​ൽ സൗ​ദ് (29) ല​ണ്ട​നി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലിൽ മരിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്നിന്‍റെ അമിത ഉപയോഗമാണു മരണകാരണമെന്ന് ജുഡീഷൽ ഓഫീസറുടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. മ​ദ്യം, മാരക ലഹരിവസ്തുക്കൾ, വി​ഷാ​ദ​രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ അ​മി​ത​ ഉ​പ​യോ​ഗ​മാ​ണു മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാണു റിപ്പോർട്ട്. ആ​ത്മ​ഹ​ത്യ​യോ, ദു​രൂ​ഹ​സാഹചര്യങ്ങളോ സം​ഭ​വ​ത്തി​നു പി​ന്നി​ലി​ല്ലെ​ന്നും അ​ന്വേ​ഷ​ണസം​ഘം സ്ഥി​രീ​ക​രി​ച്ചു.

2025 ന​വം​ബ​ർ 25-ന് ആ​ണ് ല​ണ്ട​ൻ മാ​രി​യ​റ്റ് ഹോ​ട്ട​ൽ കെ​ൻ​സിം​ഗ്ട​ണി​ലെ മു​റി​യി​ലെ ബാ​ത്ത്റൂം ഫ്ലോ​റി​ൽ രാ​ജ​കു​മാ​ര​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അന്വേഷണസംഘത്തിന്‍റെ പ​രി​ശോ​ധ​ന​യി​ൽ രാ​ജ​കു​മാ​രന്‍റെ ര​ക്ത​ത്തി​ൽ വ​ലി​യ അ​ള​വി​ൽ മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഇ​തി​നു​പു​റ​മെ മാരകലഹരിപദാർഥങ്ങൾ, ക​ഞ്ചാ​വ്, വി​ഷാ​ദ​ത്തി​നും ഉ​ത്ക​ണ്ഠ​യ്ക്കും ഉ​പ​യോ​ഗി​ക്കു​ന്ന സാ​നക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​രു​ന്നു​ക​ളുടെ സാന്നിധ്യവും ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​യു​ടെ അ​മി​ത​മാ​യ അ​ള​വ് ഹൃ​ദ​യ​സ്തം​ഭ​ന​ത്തി​നു കാ​ര​ണ​മാ​യെ​ന്നാ​ണ് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്.

ക​ടു​ത്ത മ​ദ്യ​പാ​ന​ത്തി​നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും അ​ടി​മ​യാ​യി​രു​ന്ന രാ​ജ​കു​മാ​ര​ൻ കഴിഞ്ഞവർഷം ഓ​ഗ​സ്റ്റി​ൽ ല​ണ്ട​നി​ലെ പ്രി​യോ​റി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഴ്സി​സൈ​ഡി​ലെ റെ​യി​ൻ​ഫോ​ർ​ഡ് ഹാ​ൾ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയ രാജകുമാരൻ തുടർചികിത്സയ്ക്ക് എത്തിയിരുന്നില്ല.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളോ മ​റ്റ് ആ​ളു​ക​ളു​ടെ ഇ​ട​പെ​ട​ലോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജുഡീഷൽ ഓഫീസർ ജീ​ൻ ഹാ​ർ​കി​ൻ വ്യ​ക്ത​മാ​ക്കി. സ്വ​യം അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത ഡോ​ക്ട​ർ​മാ​ർ നേ​ര​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്ന​താ​യും മു​റി​യി​ൽനി​ന്ന് ആ​ത്മ​ഹ​ത്യാകു​റി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഹാർകിൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : SaudiPrinceDeath AbdullahbinFahadbinAlSaud UKCoroner

Recent News

Corehub Up