x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിമന്യു വധക്കേസ്: പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ അപേക്ഷ

കൊച്ചി ബ്യൂറോ
Published: July 24, 2026 01:41 PM IST | Updated: July 24, 2026 01:41 PM IST

അഭിമന്യു (File photo)

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഐപിസി 323 വകുപ്പ് (മനഃപൂര്‍വം പരിക്കേല്പിച്ചതിനുള്ള ശിക്ഷ) കൂടി ചുമത്താനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജൂലൈ 28ന് കോടതി അപേക്ഷ പരിഗണിക്കും. അതിന് ശേഷമാകും വിചാരണ തീയതിയില്‍ തീരുമാനമുണ്ടാവുക.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അഡ്വ. ജി മോഹന്‍രാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസില്‍ 26 പ്രതികളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

 

Tags : Abhimanyu MurderCase Application Accused

Recent News

Corehub Up