x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികാരമില്ല; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് മംദാനി

വെബ്ഡെസ്ക്
Published: July 23, 2026 11:32 PM IST | Updated: July 23, 2026 11:32 PM IST

ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​, സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി

ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​ർ സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി. അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ത​​​നി​​​ക്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഗാ​​​സ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ നി​​​യ​​​മ​​​വൃ​​​ത്ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു മം​​​ദാ​​​നി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യു​​​എ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ​​​ത്തു​​​ന്ന നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​താ​​​യി മം​​​ദാ​​​നി നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ ആ​​​രും അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Netanyahu Arrest NewYork Mayor ZohranMandani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up