x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 01:31 PM IST | Updated: July 24, 2026 01:31 PM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. വി​ജ​യ​പു​ര ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പെ​ട്ടെ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കൂ​ടാ​തെ 17 എ​രു​മ​ക​ളും എ​ട്ട് ആ​ടു​ക​ളും അ​ട​ക്കം 25 ക​ന്നു​കാ​ലി​ക​ളും ച​ത്തു.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Lightning Children

Recent News

Corehub Up