x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ൾ അ​തി​ർ​ത്തി വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം; ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​നും യു​എ​സ് പൗ​ര​നും പി​ടി​യി​ൽ

നാഷണൽ ഡെസ്ക്
Published: July 24, 2026 03:46 PM IST | Updated: July 24, 2026 03:46 PM IST

നേ​പ്പാ​ൾ അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ.

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യെ​യും അ​മേ​രി​ക്ക​ൻ പൗ​ര​നെ​യും സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ വാ​രി​സ് പ​ഞ്ചാ​ബ് ഡേ ​പ്ര​വ​ർ​ത്ത​ക​ൻ വി​ക്രം​ജി​ത് സിം​ഗ്, യു​എ​സ് പൗ​ര​നും ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യു​മാ​യ മ​ൻ​വീ​ർ സിം​ഗ് ധി​ല്ല​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റു​പാ​യ്ദി​ഹ പോ​സ്റ്റി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്ത സു​രേ​ഷ് കു​മാ​ർ പ​ഥ​ക്, ദി​ലീ​പ് ഉ​പാ​ധ്യാ​യ, രാ​ഹു​ൽ കു​മാ​ർ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്ന് യു​പി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ വി​ക്രം​ജി​ത് സിം​ഗ് 2023-ൽ ​പ​ഞ്ചാ​ബി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്.

അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ ഇ​രു​വ​രു​ടെ​യും നീ​ക്ക​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വെ​ച്ച് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ന​ട​നും ഖ​ലി​സ്ഥാ​ൻ നേ​താ​വു​മാ​യ ദീ​പ് സി​ദ്ധു 2021-ൽ ​രൂ​പീ​ക​രി​ച്ച സം​ഘ​ട​ന​യാ​ണ് വാ​രി​സ് പ​ഞ്ചാ​ബ് ഡേ. ​പി​ന്നീ​ട് അ​മൃ​ത്പാ​ൽ സിം​ഗ് ഇ​തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നു.

പി​ടി​യി​ലാ​യ വി​ദേ​ശ പൗ​ര​ന് അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​ബ​ന്ധ​ങ്ങ​ളു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Tags : InfiltrationAttempt Khalistani Terrorist Arrest UttarPradesh SashastraSeemaBal Deepika DeepikaNewspaper BreakingNews

Recent News

Corehub Up