പ്രതീകാത്മക ചിത്രം
ഡബ്ലിൻ: അയർലൻഡിൽ പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ടിരിക്കേ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചു.
കൗണ്ടി വാട്ടർഫോർഡിലുള്ള ട്രാമോർ ഹോളിക്രോസ് പള്ളിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ വിശുദ്ധ കുർബാനയ്ക്കുമുന്പ് അൾത്താരയ്ക്കു സമീപം ജപമാല ചൊല്ലിക്കൊണ്ടിരുന്ന മേരി മക്നമാറ (50) എന്ന സ്ത്രീക്കാണു കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Tags : Woman Stabbed church Ireland Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash