x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ന്‍റെ ചി​ല്ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് യാ​ത്ര​ക്കാ​ര​ന്‍റെ സാ​ഹ​സി​ക യാ​ത്ര; ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: August 11, 2026 03:21 PM IST | Updated: August 11, 2026 03:23 PM IST

ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ൽ യാത്രക്കാരൻ തൂ​ങ്ങി​ക്കി​ട​ക്കുന്നു

ചെ​ന്നൈ: നി​ർ​ത്തേ​ണ്ട സ്ഥ​ല​ത്ത് ബ​സ് നി​ർ​ത്താ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​ര​നു​മാ​യി മു​ന്നോ​ട്ട് പോ​യ ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (ടി​എ​ൻ​എ​സ്ടി​സി) ഡ്രൈ​വ​ർ എം. ​ര​മേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഹൊ​സൂ​രി​ൽ നി​ന്ന് ബാ​ഗ​ലൂ​ർ വ​ഴി പേ​രി​ഗെ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് സം​ഭ​വം.

ബാ​ല​ഗൂ​രി​ന് സ​മീ​പ​മു​ള്ള അ​ച്ച​ന്ദി​ര​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​ര​നെ തു​മ്മ​ന​പ്പ​ള്ളി​യി​ലാ​ണ് ഡ്രൈ​വ​ർ ഇ​റ​ക്കി​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യാ​ത്ര​ക്കാ​ര​ൻ ബ​സി​ന്‍റെ മു​മ്പി​ലെ​ത്തി ഡ്രൈ​വ​റോ​ട് ത​ർ​ക്കി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​യാ​ൾ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യും യാ​ത്ര​ക്കാ​ര​ൻ ബ​സി​ന്‍റെ വി​ൻ​ഡ് ഷീ​ൽ​ഡി​ന് താ​ഴെ​യു​ള്ള ഭാ​ഗ​ത്ത് കൈ​ക​ൾ കൊ​ണ്ട് മു​റു​കെ പി​ടി​ച്ച് തൂ​ങ്ങി​ക്കി​ട​ക്കു​ക​യു​മാ​യി​രു​ന്നു. 500 മീ​റ്റ​റോ​ളം ബ​സ് ഓ​ടി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ നി​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ര​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Tags : Deepika BreakingNews Driver Suspension Passenger

Recent News

Corehub Up