Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EPFO

പിഎഫിന്‍റെ പലിശ 8.25 ശതമാനമായി നിലനിർത്തും

ന്യൂ​ഡ​ൽ​ഹി: 2025-26 വ​ർ​ഷ​ത്തെ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ന്‍റെ പ​ലി​ശ​നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി നി​ല​നി​ർ​ത്തി എം​പ്ലോ​യ്മെ​ന്‍റ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ).

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ന്‍റെ പ​ലി​ശ​നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

2024-25 സാ​ന്പ​ത്തി​ക​വ​ർ​ഷ​വും ഇ​പി​എ​ഫ്ഒ പ​ലി​ശ​നി​ര​ക്ക് 8.25 ശ​ത​മാ​ന​മാ​യി നി​ർ​ണ​യി​ച്ചി​രു​ന്നു. ഇ​പി​എ​ഫ്ഒ​യു​ടെ ഉ​ന്ന​ത​ല​ത്തി​ലു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​ന്ന സ​മി​തി​യാ​യ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റ്സ് (സി​ബി​ടി) ഇ​ന്ന​ലെ യോ​ഗം കൂ​ടി​യ​തി​നു ശേ​ഷ​മാ​ണു പ​ലി​ശ​നി​ര​ക്ക് നി​ല​നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

തീ​രു​മാ​നം ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു​ശേ​ഷം തൊ​ഴി​ൽ​മ​ന്ത്രാ​ല​യം പ​ലി​ശ​നി​ര​ക്കി​നെ സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യാ​ഗി​ക വി​ജ്ഞാ​പ​ന​മി​റ​ക്കും.

Latest News

Corehub Up