x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ സ്ത്രീ​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ശ്ര​മം


Published: June 1, 2026 03:55 PM IST | Updated: June 1, 2026 03:55 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​റ്റ​യി​ൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ സ്ത്രീ​യെ അ​ജ്ഞാ​ത​ർ ചേ​ർ​ന്ന് വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ചു. പ​തി​വ് പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ സാ​ധ​ന മി​ശ്ര​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ദ​ഹേ​ലി​യ പൂ​ത്ത് ഗ്രാ​മ​ത്തി​ലെ വി​ല്ലേ​ജ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​ക്ക് പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു വാ​ഹ​നം സാ​ധ​ന​യു​ടെ അ​ടു​ത്ത് നി​ർ​ത്തി നി​ര​വ​ധി പേ​ർ പി​ന്തു​ട​രാ​ൻ തു​ട​രു​ക​യും ഇ​തി​ൽ ഒ​രാ​ൾ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ധ​ന നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ക്ര​മി​ക​ളി​ൽ ര​ണ്ടു​പേ​രെ സാ​ധ​ന തി​രി​ച്ച​റി​ഞ്ഞ​താ​യും ബ​ല്ലു, ഗു​ൽ​ബ​ഹാ​ർ എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും സാ​ധ​ന പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് സം​ഭ​വ​മെ​ന്ന് ക​ണ്ടെ​ത്തി. ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

 

Tags : Woman shot morning walk

Recent News

Corehub Up