Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shot

പാ​ട്ട് മാ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

പാ​റ്റ്ന: ബീ​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. പാ​ട്ട് മാ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സോ​നു ഗൗ​ണ്ട് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്, മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ നൃ​ത്തം ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സോ​നു​വും മ​റ്റ് നാ​ല് പേ​രും. പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​തി​ഥി​ക​ളി​ൽ ചി​ല​ർ പാ​ട്ട് മാ​റ്റാ​ൻ പ​റ​യു​ക​യും അ​തി​ന​നു​സ​രി​ച്ച് നൃ​ത്തം ചെ​യ്യ​ണ​മെ​ന്നും ന​ർ​ത്ത​ക​രോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം വി​സ​മ്മ​തി​ച്ച​തോ​ടെ, പ്ര​തി​ക​ളും നൃ​ത്ത​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ തോ​ക്കെ​ടു​ത്ത് സോ​നു​വി​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​നു​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

മ​ദ്യ​ത്തി​ലൊ​ഴി​ക്കാ​ൻ വെ​ള്ളം ന​ൽ​കി​യി​ല്ല; ഒ​മ്പ​തു​വ​യ​സു​കാ​ര​നെ വെ​ടി​വെ​ച്ച് കൊ​ന്നു

ല​ക്നോ: മ​ദ്യ​ത്തി​ലൊ​ഴി​ക്കാ​ൻ വെ​ള്ളം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​നെ ബ​ന്ധു വെ​ടി​വെ​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​സ്‌​ഗ​ഞ്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ യ​ശ്‌​പാ​ൽ (9) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ കു​ട്ടി​യു​ടെ ബ​ന്ധു ധ​നേ​ഷ് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​ഹാ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള യാ​കു​ത്ഗ​ഞ്ച് ഗ്രാ​മ​ത്തി​ൽ ഒ​രു പേ​രി​ട​ൽ ച​ട​ങ്ങി​നി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി കു​ട്ടി​യോ‌​ട് വെ​ള്ളം കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ യ​ശ്‌​പാ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ന്നീ​ട് ഖി​തൗ​ലി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച തോ​ക്കും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി.

International

യുഎസിൽ ഗുജറാത്തി യുവതിക്കു വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗു​​​ജ​​​റാ​​​ത്തി യു​​​വ​​​തി​​​ക്കു വെ​​​ടി​​​യേ​​​റ്റതിൽ ഭ​​​ർ​​​ത്താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​ത്തി​​​ൽ ജി​​​ഗി​​​ഷ സോ​​​ണി​​​യ ഗ​​​ജേ​​​ര എ​​​ന്ന മു​​​പ്പ​​​തു​​​കാ​​​രി​​​യു​​​ടെ മു​​​ഖ​​​ത്തി​​​നു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റു.

ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഷ​​​ര​​​ദ് ഗ​​​ജേ​​​ര​​​യു​​​ടെ കൈ​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​ക്കി​​​ൽ​​​നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​രു​​​തു​​​ന്ന​​​ത്.

ഈ ​​​മാ​​​സം നാ​​​ലി​​​ന് ഒ​​​രു ക​​​ട​​​യി​​​ൽ​​​വ​​​ച്ചാ​​ണു സം​​​ഭ​​​വം. ദ​​​ന്പ​​​തി​​​ക​​​ൾ ക​​​ട വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഉ​​​ട​​​മ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഷ​​​ര​​​ദ് ഗ​​​ജേ​​​ര​​​യു​​​ടെ കൈ​​യി​​ലി​​​രു​​​ന്ന തോ​​​ക്കി​​​ൽ​​​നി​​​ന്ന് വെ​​​ടി​​​പൊ​​​ട്ടി. വെ​​​ടി​​​യു​​​ണ്ട ജി​​​ഗി​​​ഷ​​​യു​​​ടെ താ​​​ടി​​​യെ​​​ല്ല് തു​​​ള​​​ച്ച് പു​​​റ​​​ത്തു​​​ക​​​ട​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, തോ​​​ക്ക് ആ​​​രു​​​ടേ​​​താ​​​ണെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ക​​​ട​​​യു​​​ട​​​മ​​​സ്ഥ​​​ൻ തോ​​​ക്കു​​​ക​​​ൾ ക​​​ട​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. തോ​​​ക്ക് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഭ​​​ർ​​​ത്താ​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

International

ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ നേ​താ​വ് ആ​മി​ർ ഹം​സ​യ്ക്ക് അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു, ഗു​രു​ത​ര പ​രി​ക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ (എ​ൽ​ഇ​ടി) സ്ഥാ​പ​ക നേ​താ​വ് ആ​മി​ർ ഹം​സ​യ്ക്ക് അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു. ആ​മി​ർ ഹം​സ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ലാ​ഹോ​റി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ലാ​ഹോ​റി​ലെ ഒ​രു വാ​ർ​ത്താ ചാ​ന​ലി​ന്‍റെ ഓ​ഫീ​സി​ന് പു​റ​ത്ത് വ​ച്ച് അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ൾ ആ​മി​ർ ഹം​സ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​മി​ർ ഹം​സ​യ്ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ വ​സ​തി​ക്ക് മു​ന്നി​ൽ​വ​ച്ച് അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ൾ ആ​മി​ർ ഹം​സ​യെ വെ​ടി​വ​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​മി​ർ ഹം​സ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

1959 മേ​യ് 10 ന് ​പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഗു​ജ്ര​ൻ​വാ​ല​യി​ൽ ജ​നി​ച്ച ആ​മി​ർ ഹം​സ, 1985-86 കാ​ല​ത്താ​ണ് ഹാ​ഫി​സ് സ​യീ​ദി​നൊ​പ്പം ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ സ്ഥാ​പി​ച്ച​ത്. ല​ഷ്ക​റി​ന്‍റെ വ​ക്താ​വ് കൂ​ടി​യാ​യ ഹം​സ അ​റി​യ​പ്പെ​ടു​ന്ന പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ്. ‘ഖാ​ഫി​ല ദ​അ്‌​വ​ത് ഔ​ർ ഷ​ഹാ​ദ​ത്ത്’ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ഹം​സ എ​ഴു​തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക ഭീ​ക​ര പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വ്യ​ക്തി കൂ​ടി​യാ​ണ് ഹം​സ.

 

 

National

പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​നെ വെ​ടി​വ​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ർ​സാ​പൂ​രി​ൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​നെ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു കൊ​ന്നു. മു​ൻ ഗ്രാ​മ​ത്ത​ല​വ​നാ​യ അ​ഭി​ഭാ​ഷ​ക​ൻ രാ​ജീ​വ് സിം​ഗ് (45) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു പേ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​രി​ലൊ​രാ​ൾ താ​ഴെ​യി​റ​ങ്ങി രാ​ജി​വി​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​രു​വ​രും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വാ​ഹ​നം സ്റ്റാ​ർ​ട്ടാ​യി​ല്ല. ഈ ​സ​മ​യം നാ​ട്ടു​കാ​രി​ൽ ചി​ല​ർ അ​ടു​ത്തേ​യ്ക്ക് വ​രാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ക്ര​മി തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ അ​വ​ർ പി​ന്മാ​റി. കു​റ​ച്ച് നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​വു​ക​യും അ​ക്ര​മി​ക​ൾ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

രാ​ജീ​വി​ന് ഇ​തി​ന് മു​ന്പ് ര​ണ്ട് ത​വ​ണ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

താ​നെ​യി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്ത​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത മ​ല​യാ​ളി​ക്ക് തോ​ക്ക് ല​ഭി​ച്ച​ത് ഗു​ജ​റാ​ത്തി​ൽ നി​ന്ന്

മും​ബൈ: താ​നെ​യി​ൽ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്‌​തു എ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ വെ​ടി​വ​ച്ച ജ​യ​ൻ ശി​വാ​ന​ന്ദ​ൻ നാ​യ​ർ​ക്കു തോ​ക്ക് ല​ഭി​ച്ച​ത് ഗു​ജ​റാ​ത്തി​ൽ​നി​ന്നെ​ന്ന് മൊ​ഴി. ഗു​ജ​റാ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തു വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ നി​ന്നാ​ണ് തോ​ക്ക് ല​ഭി​ച്ച​തെ​ന്നു ജ​യ​ൻ മൊ​ഴി ന​ൽ​കി​യ​താ​യി സീ​നി​യ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ഷി​ൻ​ഡെ പ​റ​ഞ്ഞു.

യു​വ​തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​തി​നെത്തുട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ ജ​യ​ൻ യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർന്നു വെ​ടിവ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​യേ​റ്റ മൂ​ന്നു യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.

ഒ​മ്പ​താം വ​യ​സി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട ജ​യ​നെ വ​ള​ർ​ത്തി​യ​ത് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ കു​ടും​ബ​മാ​ണ്. സ്കൂ​ളി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി. സ്കൂ​ൾ വ​ള​പ്പി​ൽ​നിന്നു വാ​ഴ​പ്പ​ഴം പ​റി​ക്കു​ന്ന​തു യു​വ​തി ചോ​ദ്യം ചെ​യ്ത​താ​ണ് യു​വാ​ക്ക​ളു​മാ​യി ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്.

യു​വ​തി​യെ പ​ല​ത​വ​ണ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​നെ മും​ബ്ര​യി​ലെ ബി​സ്‌​മി​ല്ലാ ചാ​ളി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ശ​ല്യം ചെ​യ്ത​പ്പോ​ൾ യു​വ​തി ജ​യ​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തോ​ക്കു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ ജ​യ​ൻ വെ​ടി​വ​യ്ക്കു​ക​യും ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തുനിന്നു ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെനി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജ​യ​നെ റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

കൊ​ല്ല​ത്താ​ണ് കു​ടും​ബ​വീ​ടെ​ന്നും ഏ​റെ​ക്കാ​ലം കോ​ല്‍​ക്ക​ത്ത​യി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യും ജ​യ​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ജ​യ​ൻ മു​ൻ സൈ​നി​ക​നാ​ണെ​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ​ക്കു മാ​ത്ര​മേ ഇ​ത്ര കൃ​ത്യ​ത​യോടെ വെ​ടി​വ​യ്ക്കാ​ൻ ക​ഴി​യൂ എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ന്നു; പ്ര​തി​ക​ൾ ഒ​ളി​വി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ യു​വാ​വി​നെ മൂ​ന്ന് പേ​ർ ചേ​ർ​ന്ന് വെ​ടി​വ​ച്ച് കൊ​ന്നു. അ​ക്ഷ​യ് (26) എ​ന്ന യു​വാ​വി​നെ​യാ​ണ് മ​നോ​ജ് കു​മാ​ർ, യു​വ​ക്, ഭാ​ര​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ക്ഷ​യ് വ​യ​ലി​ൽ നി​ന്ന് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​ക്ഷ​യും പ്ര​തി​ക​ളി​ൽ ഒ​രാ​ളും ത​മ്മി​ലു​ള്ള പ​ഴ​യ ശ​ത്രു​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ക്ഷ​യ് വ​യ​ലി​ൽ നി​ന്ന് മ​ട​ങ്ങു​ന്പോ​ൾ പ്ര​തി​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ഗ്രേ​റ്റ​ർ നോ​യി​ഡ​: ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​നെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് വെ​ടി​വ​ച്ചു കൊ​ന്നു. നി​ഖി​ൽ(25) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ നി​ഖി​ൽ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ര​ണ്ടു​പേ​ർ നി​ഖി​ലി​നെ ഓ​ടി​ക്കു​ന്ന​തും നി​ഖി​ലി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടു​ന്ന​തും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക​ൾ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വെ​ടി​യേ​റ്റ നി​ഖി​ലി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ​യും കു​ടും​ബാം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു നി​ഖി​ൽ.

നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ന​ന്ദ് ന​ഗ​രി​യി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ബെ​യ്ഡ് സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

35 വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​മ​ർ ദി​ൻ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ഉ​മ​റി​ന് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും മു​ഹ​മ്മ​ദ് ഉ​മ​റി​നെ വെ​ടി​വ​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

International

റ​ഷ്യ​യി​ലെ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രേ വ​ധ​ശ്ര​മം

മോ​സ്കോ: അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​യി​ലെ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്. മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​യ ജി​ആ​ർ​യു​വി​ന്‍റെ ഉ​പ​മേ​ധാ​വി​യാ​യ ലെ​ഫ്. ജ​ന​റ​ൽ വ്ലാ​ദി​മി​ർ അ​ല​ക്‌​സി​യേ​ഫി​നാ​ണ് വെ​ടി​യേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്‌​ച മോ‌​സ്കോ​യി​ലെ വീ​ടി​ന് മു​ന്നി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സ്വ​കാ​ര്യ സൈ​നി​ക സം​ഘ​മാ​യ വാ​ഗ്‌​ന​ർ ഗ്രൂ​പ്പും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ല​ക്സേ​യേ​വ്.

റ​ഷ്യ​യു​ടെ പ​ല സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​പ്പ​ത്തു​നി​ന്ന് നേ​തൃ​ത്വം ന​ൽ​കി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​തേ​സ​മ​യം യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം റ​ഷ്യ​യി​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രേ പ​ല​ത​വ​ണ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ ലെ​ഫ്. ജ​ന​റ​ൽ ഫ​നി​ൽ സ​ർ​വാ​റോ​വ് കൊ​ല്ല​പ്പെ​ട്ട​ത്.

International

കാ​ന​ഡ​യി​ൽ പ​ഞ്ചാ​ബി വ്യ​വ​സാ​യി വെ​ടി​യേ​റ്റ് മ​രി​ച്ചു

ഒട്ടാവ: കാ​ന​ഡ​യി​ലെ സ​റേ​യി​ൽ പ​ഞ്ചാ​ബി വ്യാ​വ​സാ​യി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ബൈ​ൻ​ഡ​ർ ഗാ​ർ​ച്ച (48) ആ​ണ് മ​രി​ച്ച​ത്.

പ​ഞ്ചാ​ബി​ലെ ന​വാ​ൻ​ഷ​ഹ​റി​ന​ടു​ത്തു​ള്ള മ​ല്ല​ൻ ബേ​ഡി​യ​ൻ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. സ്റ്റു​ഡി​യോ​യും ബാ​ങ്ക്വ​റ്റ് ഹാ​ളും സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന ബൈ​ൻ​ഡ​ർ പ്ര​ശ​സ്ത​നാ​യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. സ​റേ​യി​ലെ ഗു​മാ​ൻ ഫാ​മു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു വാ​ഹ​നം ക​ത്തി ന​ശി​ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കാ​ന​ഡ​യി​ൽ പ​ഞ്ചാ​ബി വ്യ​വ​സാ​യി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ആ​ക്ര​മം വ​ർ​ധി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

National

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു; പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ച് കീ​ഴ്പെ​ടു​ത്തി

ദി​സ്പു​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കീ​ഴ്പെ​ടു​ത്തി. ആ​സാ​മി​ലെ കൊ​ക്ര​ഝ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി റ​ഫീ​ക്കു​ൽ ഇ​സ്‌​ലാ​മി​ന്‍റെ കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത്. പോ​ലീ​സു​കാ​രു​ടെ കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

റ​ഫീ​ക്കു​ലി​നെ കൊ​ക്ര​ജാ​റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ ശു​ചി​മു​റി​യി​ൽ പോ​ക​ണ​മെ​ന്ന് പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രി​ൽ നി​ന്നും ആ​യു​ധം ത​ട്ടി​പ്പ​റി​ച്ച് ഇ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.

ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ കാ​ലി​ന് വെ​ടി​വ​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ പ്ര​തി​യെ ആ​ദ്യം കൊ​ക്ര​ഝ​ർ ആ​ർ‌​എ​ൻ‌​ബി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി, പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ക്ര​ഝ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കൊ​ക്ര​ജാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്ത​രു​ഘ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു ലേ​ബ​ർ ക്യാ​മ്പി​ൽ അ​നാ​ഥ​യും മാ​ന​സി​ക പ്ര​ശ്ന​വു​മു​ള്ള ഒ​രു സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് റ​ഫീ​കു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

National

വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു; ബം​ഗ​ളൂ​രു​വി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ബം​​ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീസ​യ​ച്ച​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ഗ​നാ​ണ് (40) ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഒ​രാ​ഴ്ച മു​മ്പാ​ണ് ഭു​വ​നേ​ശ്വ​രി ബാ​ല​മു​രു​ഗ​ന് വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടി​സ് അ​യ​ച്ച​ത്.

തു​ട​ർ​ന്ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന ഭു​വ​നേ​ശ്വ​രി​യെ ബാ​ല​മു​രു​ഗ​ൻ നാ​ല് ത​വ​ണ നി​റ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം, ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ബാ​ല​മു​രു​ഗ​ൻ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി തൊ​ഴി​ൽ‌​ര​ഹി​ത​നാ​യി​രു​ന്നു. യൂ​ണി​യ​ൻ ബാ​ങ്കി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് മ​രി​ച്ച ഭു​വ​നേ​ശ്വ​രി.

ത​മി​ഴ്നാ​ട്ടി​ലെ സേ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും 2011ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2018ൽ ​ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.

എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഭു​വ​നേ​ശ്വ​രി മ​ക്ക​ളു​മാ​യി രാ​ജാ​ജി ന​ഗ​റി​ലേ​ക്ക് താ​മ​സം മാ​റി. ഭു​വ​നേ​ശ്വ​രി​ക്ക് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്ന് ബാ​ല​മു​രു​ഗ​ൻ സം​ശ​യി​ച്ചി​രു​ന്നെ​ന്നും ഇ​ത് നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

National

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

മൊ​ഹാ​ലി: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്ന​രേ​മാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള ബെ​ട്‌​വാ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ൽ ക​ബ​ഡി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ക​ൻ​വ​ർ സിം​ഗി​നെ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ൻ​വ​റി​നെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​നെ ത​ന്നെ അ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

ബി​ഹാ​റി​ൽ ബി​ജെ​പി നേ​താ​വിനു വെ​ടിയേറ്റു, ഗുരുതരാവസ്ഥയിൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ ബി​ജെ​പി നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്. ഖ​ഗാ​രി​യ ജി​ല്ല​യി​ലെ ഗം​ഗോ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ദി​ലീ​പ് കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ദി​ലീ​പ് കു​മാ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ബി​ജെ​പി​യു​ടെ ഖ​ഗ​രി​യ യൂ​ണി​റ്റി​ലെ ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ ദി​ലീ​പ് കു​മാ​ർ പാ​ർ​ട്ടി​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ മ​ണ്ഡ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; അ​നു​യാ​യി​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. തൃ​ണ​മൂ​ലി​ന്‍റെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യ ബാ​ബു മോ​ണ്ട​ലാ​ണ് മ​രി​ച്ച​ത്. സം​പു​യ്പ​ര-​ബ​സു​കാ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മെം​ബ​റാ​ണ് ബാ​ബു മോ​ണ്ട​ൽ.

ബാ​ബു​വി​ന്‍റെ അ​നു​യാ​യി അ​നു​പം റാ​ണ​യ്ക്ക് വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ നോ​ർ​ത്ത് ഹൗ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബാ​ബു മോ​ണ്ട​ലും അ​നു​പ​മും ബൈ​ക്കി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​ശ്ചി​ന്ത-​ബു​റോ ഷി​ബ്ടാ​ള പ്ര​ദേ​ശ​ത്ത് വ​ച്ച് ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​രു​വ​ർ​ക്കും നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വ​യ്പ്പി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ബാ​ബു വൈ​കാ​തെ മ​രി​ച്ചു. അ​നു​പം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

തൃ​ണ​മൂ​ൽ നേ​താ​ക്ക​ളെ വെ​യി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഹൗ​റ പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ പ്ര​വീ​ൺ ത്രി​പാ​ദി അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പ്ര​വീ​ൺ ത്രി​പാ​ദി പ​റ​ഞ്ഞു.

 

 

Kerala

നാ​യാ​ട്ടി​നി​ടെ യുവാവ് വെടിയേറ്റു മ​രി​ച്ചു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ർ പെ​രി​ങ്ങോം വെ​ള്ളോ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട​ക്കോം സ്വ​ദേ​ശി സി​ജോ​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷൈ​നി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കു​ന്ന​തി​നി​ടെ സി​ജോ​യ്ക്ക് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷൈ​ൻ മൊ​ഴി ന​ൽ​കി.

റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ജോ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

National

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു. സം​സ്ഥാ​ന ബി​ജെ​പി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി ര​മേ​ശ് ഇ​നാ​നി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശി​നെ ഉ​ദ‍​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കോ​ട്ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ര​മേ​ശി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ലി​നും പു​റ​ത്തും വെ​ടി​യേ​റ്റ ര​മേ​ശി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ര​മേ​ശി​നെ വെ​ടി​വ​ച്ച ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്പി മ​നീ​ഷ് ത്രി​പാ​ദി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും എ​സ്പി അ​റി​യി​ച്ചു.

Sports

പാ​ക് ക്രി​ക്ക​റ്റ് താ​രം ന​സീം ഷാ​യു​ടെ കു​ടും​ബ വീ​ടി​ന് നേ​രെ വെ​ടി​വയ്​പ്പ്

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ന​സീം ഷാ​യു​ടെ കു​ടും​ബ വീ​ടി​ന് നേ​രെ വെ​ടി​വയ്​പ്പ്. ഖൈ​ബ​ര്‍ പ​ഖ്തു​ന്‍​ഖ്വ​യി​ലെ ലോ​വ​ര്‍ ദി​ര്‍ ജി​ല്ല​യി​ലെ വീ​ടി​ന് നേ​രെ​യാ​ണ് അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ന​സീം. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ല്‍ താ​രം ആ​ദ്യ ഏ​ക​ദി​നം ന​ട​ക്കു​ന്ന റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ത​ന്നെ തു​ട​രും.

ന​സീ​മും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​ക്ഷേ ലോ​വ​ര്‍ ദി​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ണ്ട്. അ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
.

Latest News

Corehub Up