x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് പ്ര​സ​വി​ച്ച യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: June 30, 2026 03:15 PM IST | Updated: June 30, 2026 03:15 PM IST

സംഭവം നടന്ന ലോഡ്ജ്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് പ്ര​സ​വി​ച്ച യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു. തൃ​പ്ര​യാ​ർ എ​ട​മു​ട്ടം സ്വ​ദേ​ശി ജ്യോ​തി(30) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ വെ​ളി​യ​ന്നൂ​രി​ലു​ള്ള നി​യ​റെ​സ്റ്റ് ലോ​ഡ്ജി​ൽ ആ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച​യാ​ണ് ജ്യോ​തി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്.

ഇ​ന്ന് മു​റി​യു​ടെ വാ​തി​ൽ തു​റ​ക്കാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച നി​ല​യി​ൽ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി​യ​ത്.

മു​റി​യെ​ടു​ക്കു​മ്പോ​ൾ കൂ​ടെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മു​റി​യെ​ടു​ക്കു​ന്ന സ​മ​യ​ത്ത് യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും ലോ​ഡ്ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

Tags : Woman baby die

Recent News

Corehub Up