കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. അരൂര്‍- ഇടപ്പള്ളി ബൈപ്പാസില്‍ രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. കുമ്പളം ചാത്തമ്മ സ്വദേശിനിയായ സിന്ധു (45) ആണ് മരിച്ചത്.
മെയിന്‍ റോഡില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയാനായി ശ്രമിക്കുന്നതിനിടെ പിന്നില്‍നിന്നു വന്ന ടോറസ് ലോറി സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടം. അപകടത്തെത്തുടർന്നു സ്ഥലത്തു വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
Tags : woman Accident Palarivattom