കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ഒരുവര്‍ഷത്തെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് 20ന് ആരംഭിക്കും.
ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമ പരിശീലനം, സംഘടനപ്രവര്‍ത്തനം, നേതൃകല, വ്യക്തിത്വവികസനം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന കോഴ്സില്‍ ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയിട്ടുള്ളവര്‍ ക്ലാസുകള്‍ നയിക്കും.
സമഗ്ര പരിശീലനമാണ് കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ ലഭിക്കും. എല്ലാ മാസത്തിലും രണ്ടാമത്തെ വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പരിശീലനം.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഡീന്‍ ഓഫ് സ്റ്റഡീസ്, പിറ്റിഐ, പിഒസി, പാലാരിവട്ടം, കൊച്ചി - 682 025 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
ഫോണ്‍: 9447441109, 8113 876 979.