കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനം നാളെ മുതൽ നാലുവരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും.
നാളെ രാവിലെ പത്തിന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
കെസിബിസി റിലിജിയസ് കമ്മീഷന് ചെയര്മാന് ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍, സിസ്റ്റർ ഡോ. പവിത്ര എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
വൈകുന്നേരം അഞ്ചിന് കെസിബിസി സമ്മേളനം ആരംഭിക്കും. 3, 4 തീയതികളില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍സമിതി ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളുടെയും മെത്രാന്മാര് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അറിയിച്ചു.
Tags : KCBC Conference Palarivattom POC