x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്നാ​നി ഹ​ർ​ബ​റി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം, ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


Published: April 29, 2026 04:04 PM IST | Updated: April 29, 2026 04:04 PM IST

മ​ല​പ്പു​റം: പൊ​ന്നാ​നി ഹാ​ർ​ബ​ർ പ​രി​സ​ര​ത്ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൊ​ന്നാ​നി സ്വ​ദേ​ശി ഫാ​ത്തി​മ (22) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദി​നെ (24) പോ​ലീ​സ് പി​ടി​കൂ​ടി.

ഫാ​ത്തി​മ​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. സം​ശ​യം മൂ​ല​മാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മ​ണ​ലി​ല്‍ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​തി​ന് മു​ക​ളി​ല്‍ മ​ണ​ല്‍​വാ​രി​യി​ടു​ക​യും ചെ​യ്തി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഇ​രു​വ​ര്‍​ക്കും നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ണ്ട്.

നാ​ട്ടു​കാ​രാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ലെ കാ​ല് തെ​രു​വ് നാ​യ്ക്ക​ള്‍ വ​ലി​ച്ചി​ഴ​ക്കു​ന്ന​താ​ണ് നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്. പി​ന്നീ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Woman deadbody Ponnani Harbor arrest

Recent News

Corehub Up