x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ


Published: June 1, 2026 10:24 AM IST | Updated: June 1, 2026 10:24 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ കാ​ണാ​താ​യ അ​നു​ഷ്ക എ​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഓ​ട​യി​ൽ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡെ​റാ​ഡൂ​ൺ സ്വ​ദേ​ശി ശ്യാം ​ധ​ന​കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ല​വി​ൽ ഇ​യാ​ൾ ച​ണ്ഡീ​ഗ​ഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 28 നാ​ണ് അ​നു​ഷ്ക​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​ട​ൻ ത​ന്നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ശ്യാം ​പി​ടി​യി​ലാ​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

കൊ​ല്ല​പ്പെ​ട്ട അ​നു​ഷ്ക ത​ന്‍റെ ക​ട​യി​ൽ സ്ഥി​ര​മാ​യി സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഏ​പ്രി​ൽ 15- ന് ​രാ​ത്രി അ​നു​ഷ്ക ക​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ചി​ല കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഓ​ട​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ട​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Missing woman murder

Recent News

Corehub Up