പത്തനംതിട്ട: അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ വയോധികയെ വടികൊണ്ട് മർദിച്ചെന്ന് പരാതി. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയാണ് മർദനത്തിന് ഇരയായത്.
ആർ.വേണു എന്ന ജീവനക്കാരനെതിരെയാണ് അടൂർ പോലീസിൽ സ്ത്രീ പരാതി നൽകിയത്. അതേസമയം ഭിക്ഷാടന നിരോധന മേഖലയായ അടൂർ സ്റ്റാൻഡിൽ നിന്ന് ഇവരെ മാറ്റാനാണ് ശ്രമിച്ചതെന്നും മർദിച്ചിട്ടില്ലെന്നുമാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
കെഎസ്ആർടിയിലെ ഡ്യൂട്ടിയുടെ ഭാഗമായി അടൂർ സ്റ്റാൻഡിൽ മേൽനോട്ട ചുമതല വഹിക്കുകയായിരുന്നു വേണു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags : KSRTC employee beats up woman