കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽവച്ച് ആസിഡ് കഴിച്ച് യുവതി ജീവനൊടുക്കി. കാസർഗോഡ് ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ഫാത്തിമത്ത് ജീവനൊടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചു. സ്വർണം ആവശ്യപ്പെട്ട് നിരന്തരം ഇവർ പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസവും സ്വർണവുമായി ബന്ധപ്പെട്ട് വലിയ തർക്കം നടന്നിരുന്നു. തർക്കത്തിനിടെ ഭർത്താവ് യുവതിയെ മർദിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ചുതന്നെ ആസിഡ് കുടിച്ചത്. ആദിലിനെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Tags : dowry harassment woman suicide kasaragod