തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു.
കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്.
വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു.
Tags : Protest BJP woman questioned