Kerala
ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ നെറികേടുകളെ ചോദ്യംചെയ്തേനെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ തിരുവമ്പാടി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ കൊള്ളനടക്കുമ്പോൾ, പാർട്ടി അരുതാത്ത വഴിയിലൂടെ പോകുമ്പോൾ ചോദ്യം ചെയ്യാൻ വിഎസ് ഉണ്ടായിരുന്നു.
വി.എസിന്റെ അഭാവത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സീനിയറായിട്ടുള്ള നേതാവാണ് ജി. സുധാകരൻ. സുധാകരൻ കുറെക്കാലമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സുധാകരനെ മന്ത്രിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. അയ്യന്റെ സ്വർണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ ലഭിക്കും. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതെ മഹാപ്രളയം ഉണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചത് ഇന്നത്തെ മന്ത്രിയാണ്. മുഖ്യമന്ത്രി അതിന് മറുപടി നൽകുന്നില്ല.
വ്യാജശബ്ദ സന്ദേശമാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. കൃത്യമായും കൃഷ്ണൻകുട്ടിയുടെ ശബ്ദമായിരുന്നു അത്. നൂറിലധികം അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫ് തരംഗമാണ്.
കേരളത്തെ വിലക്കു വാങ്ങാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ജനങ്ങളുടെ മനസ് വാങ്ങൻ പറ്റില്ല. കേരളം നിങ്ങൾക്ക് ചേരുന്ന സംസ്ഥാനമല്ലെന്ന് മാത്രമേ ബിജെപിക്കാരോടു പറയാനുള്ളൂ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർഥി ഈ പരിശ്രമം നടത്തിയിരുന്നു. എ ക്യാറ്റഗറി മണ്ഡലമെന്ന് പറഞ്ഞ് പണം ഒഴുക്കുകയാണ്. ഇതിൽ ഇലക്ഷൻ കമ്മീഷൻ മിണ്ടുന്നില്ല. തെളിവുകൾ പുറത്തു വന്നിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: യുവതിക്ക് തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെ ബംഗളൂരു പീനിയയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് യമുനയുടെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു. പതിനാറുകാരന്റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്റെ ഭർത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സഹോദരൻ സുധീപും എത്തിയത്. ഇവർ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകൻ ഇത് തടയാനെത്തിയത്. സംഘർഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാർഥി ഇരുവരെയും കുത്തുകയായിരുന്നു.
യമുനയും സുധീപും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരൻ പോലീസ് ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയാറായില്ല. ഒടുവിൽ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാർഥി കത്തിയുമായി പുറത്തെത്തിയത്.
ഇതിനിടെ അമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ യമുനയുടെ മകൾ ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഛായയെയും പതിനാറുകാരൻ മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
നേരത്തെ എതിർവശത്തെ വീടുകളിലാണ് ഛായയും യമുനയും താമസിച്ചിരുന്നത്. ഇവിടെ വച്ച് ഛായയും യുമനയുടെ ഭർത്താവ് മല്ലിഗൗഡയും തമ്മിൽ അടുപ്പത്തിലായെന്നാണ് ആരോപണം. പിന്നീട് യമുന താമസം മാറിയെങ്കിലും ഇരുവരും അടുപ്പം തുടർന്നതോടെയാണ് യമുന സഹോദരനുമായി ചോദ്യം ചെയ്യാനെത്തിയത്.
National
ഗാസിയാബാദ്: സുരക്ഷാകേന്ദ്രങ്ങളുടെയും റെയില്‍വേയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തേക്ക് അയച്ചുവെന്ന കേസില്‍ ഗാസിയാബാദ് പോലീസ് പ്രായപൂര്‍ത്തിയാകാത്ത ഒന്പതുകുട്ടികളെ ചോദ്യംചെയ്തു.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിം ഉപയോഗിച്ചു നിയന്ത്രിക്കുന്ന സിസിടിവി കാമറ ഘടിപ്പിക്കാന്‍ വിദേശത്തുള്ള ഒരാള്‍ ഇവര്‍ക്കു നിര്‍ദേശം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച കൗസംബി പോലീസ് ആണ് ആറ് പേരെ അറസ്റ്റ്ചെയ്തത്. ഇതിനുപിന്നാലെ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതുപേരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. ഇവരെ പിന്നീട് ജുവനൈല്‍ ജസ്റ്റീസ് ഹോമിലേക്കു മാറ്റുകയായിരുന്നു. വിദേശത്തുനിന്നും ലഭിച്ച രണ്ട് കാമറകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു.
പണം ലഭിച്ചതുള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു.
National
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ ചോദ്യംചെയ്യലിനു ഹാജരായി.
ഡൽഹിയിലെ ഇഡി ഓഫീസിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് അനിൽ അംബാനി എത്തിയത്.
കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരമാണ് അംബാനിക്കെതിരേ ഇഡി കേസെടുത്തിരിക്കുന്നത്. 2025 ഓഗസ്റ്റിലും അനിൽ അംബാനിയെ ഇഡി ചോദ്യംചെയ്തിരുന്നു. റിലയൻസ് കമ്യൂണിക്കേഷന്‍ (ആർകോം) എതിരേയുള്ള 40,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിലാണ് ഇഡി അന്വേഷണം.
ബുധനാഴ്ച അനിൽ അംബാനിയുടെ മുംബൈയിലുള്ള ആഡംബര വസതി അബോഡ് ഇഡി കണ്ടുകെട്ടിയിരുന്നു. 3716 കോടി രൂപ വിലമതിക്കുന്ന വസതിയാണിത്.
Kerala
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യപ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ സബ് ജയിലിലെത്തി ഇഡി ചോദ്യം ചെയ്തു. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് ഇഡി അന്വേഷണവും.
ജുഡീഷല്‍ കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം, മറ്റ് ആളുകളുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും ഇഡി ചോദിച്ചറിഞ്ഞത്. കേസില്‍ അനന്തുകൃഷ്ണന്റെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് ഇഡി വൈകാതെ കടക്കും. സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളും ഇഡി സ്വീകരിക്കും.
പാതിവില തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ അനന്തുകൃഷ്ണനെ ഒന്നാം പ്രതിയും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാറിനെ രണ്ടാം പ്രതിയാക്കിയും ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇരുചക വാഹനങ്ങള്‍ക്കടക്കം പകുതിവില നല്‍കിയവര്‍ക്ക് വലിയ തുക നഷ്ടം സംഭവിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം കൈവശമാക്കിയ മറ്റുചില കണ്ണികളും കേസിലുണ്ടെന്നാണ് ഇഡി അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ എസ്ഐടി ചോദ്യം ചെയ്യലിന് ശേഷം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വിട്ടയച്ചു. അന്വേഷണ സംഘം അടൂർ പ്രകാശിനെ രണ്ടര മണിക്കൂർ ചോദ്യം ചെയ്തു.
ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്കി. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്കി. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അതേസമയം, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം രോഷാകുലനായി.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്നും വേണുഗോപാൽ പ്രതികരിച്ചു.
National
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇൻകം ടാക്സ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. ശനിയാഴ്ച രാത്രി വൈകിയും കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ പരിശോധന നടന്നിരുന്നു. അതേസമയം സി.ജെ. റോയ്യുടെ സംസ്കാരം ഇന്ന് നടക്കും.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം നാലോടെയാണ് സംസ്കാരം.
Kerala
തൃശൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമം. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂരിലെ പ്രകാശനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.
പ്രകാശന് വെട്ടേറ്റു. പ്രകാശന്റെ മകൻ, ഇവരുടെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിലൊരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വാളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രകാശന്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. ഇദ്ദേഹം കൈ കൊണ്ട് തടുത്തതിനാൽ കൈയിലാണ് വെട്ടേറ്റത്.
വീടിന്റെ ജനല്‍ചില്ലും കട്ടിലും സോഫാസെറ്റും ദിവാന് കോട്ടും തകർത്ത അക്രമി സംഘം വീടിന്റെ മുന്പില് പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോയും രണ്ടു ബൈക്കുകളും അടിച്ചുതകർത്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.