x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെപിസിസി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നെ ചോ​ദ്യം ചെ​യ്തു


Published: April 29, 2026 05:43 PM IST | Updated: April 29, 2026 05:45 PM IST

ക​ണ്ണൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ കെ. ​സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​ൻ അ​ജി​ത്തി​നെ ചോ​ദ്യം ചെ​യ്തു.

സ​ണ്ണി ജോ​സ​ഫ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ആ​ല​ക്കോ​ട് സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

ക​ണ്ണൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി​യു​ടെ ലെ​റ്റ​ര്‍​ഹെ​ഡി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത സൃ​ഷ്ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ക​ള​ക്ട​ര്‍​ക്കും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ത​ര​ത്തി​ല്‍ ഒ​രു ക​ത്തും താ​ന്‍ ത​യാ​റാ​ക്കു​ക​യോ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന് ന​ല്‍​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത് ത​ന്‍റെ ഒ​പ്പ് കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ചാ​ണ് ഈ ​വ്യാ​ജ​ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് ത​ന്‍റെ പേ​രി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വ്യാ​ജ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​ത്ത് വ്യാ​ജ​മ​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​നും പ്ര​തി​ക​രി​ച്ചി​രു​ന്നു.

Tags : Fake letter KPCC President K. Sudhakaran nephew questioned

Recent News

Corehub Up