ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ ചോദ്യംചെയ്യലിനു ഹാജരായി.
ഡൽഹിയിലെ ഇഡി ഓഫീസിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് അനിൽ അംബാനി എത്തിയത്.
കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരമാണ് അംബാനിക്കെതിരേ ഇഡി കേസെടുത്തിരിക്കുന്നത്. 2025 ഓഗസ്റ്റിലും അനിൽ അംബാനിയെ ഇഡി ചോദ്യംചെയ്തിരുന്നു. റിലയൻസ് കമ്യൂണിക്കേഷന്‍ (ആർകോം) എതിരേയുള്ള 40,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിലാണ് ഇഡി അന്വേഷണം.
ബുധനാഴ്ച അനിൽ അംബാനിയുടെ മുംബൈയിലുള്ള ആഡംബര വസതി അബോഡ് ഇഡി കണ്ടുകെട്ടിയിരുന്നു. 3716 കോടി രൂപ വിലമതിക്കുന്ന വസതിയാണിത്.
Tags : Anil Ambani ED questioned