x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​മ​ശേ​രി​യി​ൽ സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു


Published: May 3, 2026 02:32 PM IST | Updated: May 3, 2026 02:32 PM IST

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. ചാ​ത്ത​മം​ഗ​ലം മ​ല​യ​മ്മ സ്വ​ദേ​ശി സൗ​ദാ​ബി കെ.​വി(36) ആ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ പൂ​ള​പ്പൊ​യി​ല്‍ റോ​ഡി​ലെ ഇ​ര​ട്ട കു​ള​ങ്ങ​ര​യി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൗ​ദാ​ബി​യെ ഉ​ട​ന്‍​ത​ന്നെ ഓ​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്‍​ത്താ​വ് കു​ഞ്ഞി​മ​ര​ക്കാ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ല​മ​യ​മ്മ​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ന്നും മു​ണ്ടു​പാ​റ​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Tags : woman killed scooter crash kozhikode omassery

Recent News

Corehub Up