Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crash

ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ ഡ്രോ​ൺ ഇ​ടി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ ഡ്രോ​ൺ ഇ​ടി​ച്ചു. ജോ​ൺ എ​ഫ്. കെ​ന്ന​ഡി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ലാ​സ് വെ​ഗാ​സി​ൽ നി​ന്നും ന്യൂ​യോ​ർ​ക്കി​ലേ​ക്ക് വ​ന്ന ജെ​റ്റ് ബ്ലൂ ​എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഫ്ലൈ​റ്റ് 948 എ​ന്ന എ​യ​ർ​ബ​സ് എ321 ​വി​മാ​ന​ത്തി​ലാ​ണ് ഡ്രോ​ൺ ഇ​ടി​ച്ച​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ആ​കാ​ശ​ത്ത് ഏ​ക​ദേ​ശം 3,000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചാ​ണ് വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ന് തൊ​ട്ടു​മു​ക​ളി​ലാ​യി ഡ്രോ​ൺ വ​ന്നി​ടി​ച്ച​ത്. വി​മാ​നം റ​ൺ​വേ ല​ക്ഷ്യ​മാ​ക്കി താ​ഴ്ന്നു പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ്രോ​ൺ വ​ന്നി​ടി​ച്ച​തെ​ന്ന് പൈ​ല​റ്റ്, എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ന് സ​ന്ദേ​ശം ന​ൽ​കി​യ​ത്. അ​പ​ക​ടം ന​ട​ന്ന് മി​നി​റ്റു​ക​ൾ​ക്ക​കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത് യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. ലാ​ൻ​ഡിം​ഗി​ന് ശേ​ഷം ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വി​മാ​ന​ത്തി​ന് യാ​തൊ​രു ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ൺ പ​റ​ത്തു​ന്ന​ത് അ​തീ​വ അ​പ​ക​ട​ക​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി​ഴ​യും ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

 

National

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. സി​ദ്ധാ​ർ​ഥ്ന​ഗ​റി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ കു​സും (50), മ​ക​ൾ അ​ഞ്ജ​ലി (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഡ്രൈ​വ​ർ ഫ​ത്തേ​പൂ​ർ സ്വ​ദേ​ശി ഹ​ർ​ഷ് പാ​ണ്ഡെ​യെ തി​രി​ച്ച​റി​ഞ്ഞു. കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​ക്കാ​യി​രു​ന്നു അ​പ​ക​ടം.

യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബ​സ് നി​ർ​ത്തു​ക​യും ഈ ​സ​മ​യ​ത്ത് ബ​സി​ൽ നി​ന്നി​റ​ങ്ങി​യ ഇ​രു​വ​രും ഇ​രു​ട്ടി​ൽ ദി​ശ​മാ​റി റോ​ഡി​ന്‍റെ ന​ടു​വി​ലെ ഡി​വൈ​ഡ​റി​ലേ​ക്ക് ന​ട​ന്നു. ഇ​തി​നി​ടെ പി​ന്നി​ൽ നി​ന്നെ​ത്തി​യ കാ​ർ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​ര​ക​യാ​ണ്.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു; പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ ജി​ല്ല​യി​ലെ ബാ​രാ​മ​തി​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.50ഓ​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. റെ​ഡ്ബേ​ർ​ഡ് ഫ്ലൈ​റ്റ് പ​രി​ശീ​ല​ന അ​ക്കാ​ദ​മി​യു​ടേ​താ​ണ് വി​മാ​നം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ട്രെ​യി​നി പൈ​ല​റ്റ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പു​നെ പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ന്ദീ​പ് സിം​ഗ് ഗി​ൽ പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ ഗോ​ജു​ബാ​വി ഗ്രാ​മ​ത്തി​ന് മു​ക​ളി​ലൂ​ടെ താ​ഴ്ന്നു പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം നി​ല​ത്തേ​ക്ക് പ​തി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഹ​യ​ബൂ​സ ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; അ​ഞ്ച്പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഹ​യ​ബൂ​സ ബൈ​ക്ക് കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഡ​ൽ​ഹി​യി​ലെ മ​ഹ​ബൂ​ബ് ന​ഗ​ർ മേ​ഖ​ല​യി​ലെ പാ​ല​കൊ​ണ്ട ബൈ​പാ​സ് റോ​ഡി​ലാ​ണ് സം​ഭ​വം.

ര​ണ്ട് പേ​രാ​ണ് ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​സ​മ​യം ബൈ​ക്ക് 140 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു. ആ​ർ​ഷി​യ ബീ​ഗം (30), ഉ​ജേ​പ (ഏ​ഴ്), അ​മ​ർ (ര​ണ്ട്) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ മൂ​ന്നു​പേ​രും ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. യാ​ക്കൂ​ബ് അ​ഫ്സ​ൽ (25) ആ​ണ് മ​രി​ച്ച ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ. ര​ണ്ടാ​മ​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Kerala

ഓ​മ​ശേ​രി​യി​ൽ സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. ചാ​ത്ത​മം​ഗ​ലം മ​ല​യ​മ്മ സ്വ​ദേ​ശി സൗ​ദാ​ബി കെ.​വി(36) ആ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ പൂ​ള​പ്പൊ​യി​ല്‍ റോ​ഡി​ലെ ഇ​ര​ട്ട കു​ള​ങ്ങ​ര​യി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൗ​ദാ​ബി​യെ ഉ​ട​ന്‍​ത​ന്നെ ഓ​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്‍​ത്താ​വ് കു​ഞ്ഞി​മ​ര​ക്കാ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ല​മ​യ​മ്മ​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ന്നും മു​ണ്ടു​പാ​റ​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Kerala

ലോ​റി​യി​ടി​ച്ച് പി​ക്ക​പ്പ് വാ​ൻ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ചു​ര​ത്തി​ൽ മൂ​ന്നാം​വ​ള​വി​നും നാ​ലാം​വ​ള​വി​നു​മി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക​റ്റു. 

വ​യ​നാ​ട്ടി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഹ​രി​തം ക​റി​പൗ​ഡ​റി​ന്‍റെ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ച്ച​ശേ​ഷം വ​യ​നാ​ട്ടി​ൽ​നി​ന്ന് വ​ള​ർ​ത്തു​പ​ശു​വി​നെ​യും ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​ൻ 10 അ​ടി​യോ​ളം താ​ഴ്ച്ച​യി​ൽ ക​ൽ​വ​ർ​ട്ടി​നു​ള്ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

വാ​നി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

നിയന്ത്രണം വിട്ട കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ക്കും വയോധികയ്ക്കും പരിക്ക്

കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് അമ്പലംകുന്നില്‍ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവറായ കോതമംഗലം മറ്റത്തില്‍ മാഹിന്‍ ലാല്‍ (26), ബസ് കാത്തിരുന്ന കരിമ്പന നെടുംകാട്ടില്‍ ഏലിയാമ്മ ബെന്നി (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിര്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡില്‍ ഇരുന്നിരുന്ന ഏലിയാമ്മ ഷെഡിന് പുറത്തേക്ക് തെറിച്ചു വീണു.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഡ്രൈവറെയും ഏലിയാമ്മയെയും കൂത്താട്ടുകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡ് പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ മുന്‍ഭാഗവും പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്.

International

റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു

മോ​സ്കോ: ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു. റ​ഷ്യ​ൻ അ​ന്‍റ​നോ​വ് -26 സൈ​നി​ക വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് ടാ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ത​ക​ർ​ന്നു​വീ​ണ വി​മാ​നം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി. ആ​റു ജീ​വ​ന​ക്കാ​രും 23 യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​തെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും സാ​ങ്കേ​തി​ക ത​ക​രാ​റാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

കാ​റി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ മീ​ത്ത​ലെ​ക്ക​ണ്ടി കോം​പ്ല​ക്സി​ന് സ​മീ​പം കാ​റി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു.

ചെ​ങ്ങോ​ട്ടു​കാ​വ് അ​ര​ങ്ങാ​ട​ത്ത് മാ​ടാ​ക്ക​ര പ​ള്ളി​ക്ക് സ​മീ​പം പു​തി​യ​പു​ര​യി​ൽ (ഗ്രീ​ഷ്മാ​സ്) സു​രേ​ഷ് ബാ​ബു (65) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അ​പ​ക​ടം.

ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സു​രേ​ഷ് ബാ​ബു​വി​നെ വ​ട​ക​ര​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മീ​ത്ത​ലെ​ക്ക​ണ്ടി കോം​പ്ല​ക്സി​ലെ സ്പെ​യ​ർ വേ​ൾ​ഡ് ഷോ​പ്പ് ഉ​ട​മ​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ കു​റു​പ്പി​ന്‍റെ​യും നാ​രാ​യ​ണി​യ​മ്മ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​രു​ൺ സു​രേ​ഷ്, അ​ശ്വ​തി സു​രേ​ഷ്. മ​രു​മ​ക​ൾ: റീ​ത​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ പീ​പീ​സ് പൊ​യി​ൽ​ക്കാ​വ്, വി​ന​യ, അം​ബി​ക, പ്ര​ദീ​പ് (യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്, കൊ​യി​ലാ​ണ്ടി), പ​രേ​ത​നാ​യ വി​നോ​ദ്.

International

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; ആ​റ് പേ​ർ മ​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വി​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രി​ൽ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി.

ആ​റു പേ​രു​ടെ മ​ര​ണം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കാ​ണാ​താ​യ ഏ​ഴാ​മ​ത്തെ ആ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക കാ​ര​ണം മൂ​ല​മാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഖ​ത്ത​റി​ലെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത്ര മ​ന്ത്രാ​ല​യ​വും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Business

ത​ക​ർ​ച്ച മ​റി​ക​ട​ന്ന് വി​പ​ണി

മും​​ബൈ: ഇ​​ന്ന​​ലെ ന​​ട​​ന്ന വ്യാ​​പാ​​ര​​ത്തി​​ൽ വ​​ലി​​യ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ​​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി മി​​ക​​ച്ച നേ​​ട്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. സെ​​ൻ​​സെ​​ക്സ് 900 പോ​​യി​​ന്‍റി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ നി​​ഫ്റ്റി 50 സൂ​​ചി​​ക 23,400 പോ​​യി​​ന്‍റി​​നു മു​​ക​​ളി​​ലെ​​ത്തി.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യി​​ലെ ക​​ടു​​ത്ത വി​​റ്റ​​ഴി​​ക്ക​​ലി​​നു​​ശേ​​ഷം നി​​ക്ഷേ​​പ​​ക​​ർ താ​​ഴ്ന്ന നി​​ല​​യി​​ൽ​​നി​​ന്നു​​ള്ള വാ​​ല്യു ബ​​യിം​​ഗി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് വി​​പ​​ണി ലാ​​ഭ​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​ത്. ഇ​​തോ​​ടെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു സെ​​ഷ​​നി​​ലെ ന​​ഷ്ട​​ക്ക​​ണ​​ക്കു​​ക​​ൾ​​ക്ക് അ​​റു​​തി​​യാ​​യി.

ശ​​ക്ത​​മാ​​യ ഇ​​ടി​​വി​​നും അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​നും സാ​​ക്ഷ്യം വ​​ഹി​​ച്ച അ​​തി​​തീ​​വ്ര​​മാ​​യ അ​​സ്ഥി​​ര​​ത നി​​റ​​ഞ്ഞ ഒ​​രു വ്യാ​​പാ​​ര ദി​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ​​ത്തേ​​ത്. സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും താ​​മ​​സി​​യാ​​തെ ആ ​​ന​​ഷ്ട​​ങ്ങ​​ളെ​​ല്ലാം നി​​ക​​ത്തി നേ​​ട്ട​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്നു. രാ​​വി​​ലെത​​ന്നെ വീ​​ണ്ടും ഇ​​ടി​​വു​​ണ്ടാ​​യി സെ​​ൻ​​സെ​​ക്സ് 600 പോ​​യി​​ന്‍റി​​ല​​ധി​​കം താ​​ഴ്ന്ന് 74,000 നി​​ല​​വാ​​ര​​ത്തി​​നു താ​​ഴെ​​യും നി​​ഫ്റ്റി സൂ​​ചി​​ക 23,000 പോ​​യി​​ന്‍റി​​നു താ​​ഴെ​​യു​​മെ​​ത്തി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ രാ​​വി​​ലെ​​യു​​ണ്ടാ​​യ ന​​ഷ്ട​​ങ്ങ​​ളെ​​ല്ലാം മ​​റി​​ക​​ട​​ക്കു​​ക​​യും ചെ​​യ്തു. സെ​​ൻ​​സെ​​ക്സ് 1000 പോ​​യി​​ന്‍റി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ നി​​ഫ്റ്റി 23,500 നി​​ല​​വാ​​ര​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​നം നേ​​രി​​യ തോ​​തി​​ൽ നേ​​ട്ടം ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും വി​​പ​​ണി ലാ​​ഭ​​ത്തി​​ൽ​​ത​​ന്നെ ക്ലോ​​സ്ചെ​​യ്തു.

സെ​​ൻ​​സെ​​ക്സ് 939 പോ​​യി​​ന്‍റ് (1.26%) ഉ​​യ​​ർ​​ന്ന് 75,503ലും ​​നി​​ഫ്റ്റി 258 പോ​​യി​​ന്‍റ് (1.11%) ലാ​​ഭ​​ത്തി​​ൽ 23,409ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

പ്ര​​ധാ​​ന നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​വ​​രും ന​​ഷ്ടം നേ​​രി​​ട്ട​​വ​​രും

അ​​ൾ​​ട്രാ​​ടെ​​ക് സി​​മ​​ന്‍റ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ട്രെ​​ന്‍റ്, എ​​റ്റേ​​ണ​​ൽ, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് എ​​ന്നി​​വ​​രാ​​ണ് സെ​​ൻ​​സെ​​ക്സി​​ൽ പ്ര​​ധാ​​ന നേ​​ട്ട​​ക്കാ​​ർ. ഇ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു മു​​ത​​ൽ നാ​​ലു ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. ഭാ​​ര​​ത് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, സ​​ണ്‍ ഫാ​​ർ​​മ, പ​​വ​​ർ ഗ്രി​​ഡ്, എ​​ൻ​​ടി​​പി​​സി എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ന​​ഷ്ടം നേ​​രി​​ട്ട​​വ.

എ​​ൻ​​എ​​സ്ഇ​​യി​​ൽ 1075 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 2213 എ​​ണ്ണം താ​​ഴ്ന്നു 84 എ​​ണ്ണ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഓ​​ട്ടോ​​യാ​​ണ് (1.67%) ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. ന​​ഷ്ട​​ത്തി​​ൽ ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് (1.58%) ആ​​ണ് മു​​ന്നി​​ൽ.

വി​​പ​​ണി​​യു​​ടെ നേ​​ട്ട​​ത്തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

വാ​​ല്യു ബ​​യിം​​ഗ്: ഇ​​ന്ന​​ലെ താ​​ഴ്ന്ന നി​​ല​​വാ​​ര​​ത്തി​​ൽ​​നി​​ന്ന് വാ​​ല്യു ബ​​യിം​​ഗ് ന​​ട​​ന്ന​​തോ​​ടെ സൂ​​ചി​​ക​​ക​​ൾ ഉ​​യ​​ർ​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം സെ​​ഷ​​നി​​ലും ന​​ഷ്ട​​മെ​​ന്നു തോ​​ന്നി​​ച്ചി​​ട​​ത്ത് ഓ​​ട്ടോ, മെ​​റ്റ​​ൽ, ബാ​​ങ്ക്, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ്, എ​​ഫ്എം​​സി​​ജി എ​​ന്നി​​വ​​യി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ളാണ് വി​​പ​​ണി​​യെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്ന​​ത്.

ഇ​​ന്ത്യ വി​​ക്സി​​ന്‍റെ താ​​ഴ്ച: വി​​പ​​ണി​​യി​​ലെ അ​​സ്ഥി​​ര​​ത അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യി​​ലെ കു​​തി​​പ്പി​​നു​​ശേ​​ഷം നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താഴ്ന്നു.

ഭൗ​​മ​​രാ​​ഷ്ട്രീ​​യ പ്ര​​തി​​സ​​ന്ധി​​ അയയുമെന്ന പ്രതീക്ഷ: വി​​പ​​ണി​​യി​​ലെ ശു​​ഭാ​​പ്തി​​വി​​ശ്വാ​​സ​​ത്തി​​നി​​ട​​യി​​ലും ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ ഫ്യൂ​​ച്ചേ​​ഴ്സ് ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​നു മു​​ക​​ളി​​ലാ​​ണ്.

യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ സ​​ഖ്യ​​വും ഇ​​റാ​​നും ത​​മ്മി​​ലു​​ള്ള യു​​ദ്ധം മൂ​​ന്നാം ആ​​ഴ്ച​​യി​​ലേ​​ക്കു ക​​ട​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ആ​​ഗോ​​ള എ​​ണ്ണ വി​​ത​​ര​​ണ​​ത്തി​​ന്‍റെ 20 ശ​​ത​​മാ​​നം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള നീ​​ക്ക​​ങ്ങ​​ൾ​​ക്ക് ത​​ട​​സം നേ​​രി​​ടു​​ക​​യാ​​ണ്.

യു​​ദ്ധ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ന്‍റെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ൻ ത​​ന്‍റെ ഭ​​ര​​ണ​​കൂ​​ടം ഏ​​ഴു രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ​​റ​​ഞ്ഞു. എ​​ണ്ണ​​ക്ക​​പ്പ​​ലു​​ക​​ൾ ക​​ട​​ന്നു​​പോ​​കു​​ന്ന​​ത് ഇ​​റാ​​ൻ ഭൂ​​രി​​ഭാ​​ഗ​​വും ത​​ട​​ഞ്ഞി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഈ ​​പാ​​ത​​യി​​ലെ ക​​പ്പ​​ലു​​ക​​ൾ​​ക്ക് അ​​ട​​ന്പ​​ടി സേ​​വി​​ക്കാ​​ൻ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഒ​​രു സ​​ഖ്യം രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് യു​​എ​​സ്.

International

അ​മേ​രി​ക്ക​യു​ടെ മൂന്നു യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണു

ദു​​​​​ബാ​​​​​യ്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മൂ​​​​​ന്ന് എ​​​​​ഫ്-15 ഇ ​​​​​യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ കു​​​​​വൈ​​​​​ത്തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണു. കു​​​​​വൈ​​​​​ത്ത് അ​​​​​ബ​​​​​ദ്ധ​​​​​ത്തി​​​​​ൽ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ട​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക പ​​​​​റ​​​​​യു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, യു​​​​​എ​​​​​സ് യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു. വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​റ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​റാ​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള സൈ​​​​​നി​​​​​ക ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ കു​​​​​വൈ​​​​​ത്ത് പ്ര​​​​​തി​​​​​രോ​​​​​ധ സേ​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന പി​​​​​ന്തു​​​​​ണ​​​​​യ്ക്കു ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും യു​​​​​എ​​​​​സ് സൈ​​​​​ന്യം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

International

കുവൈത്തിൽ തകർന്നുവീണത് നിരവധി യുഎസ് സൈനിക വിമാനങ്ങൾ; റിപ്പോർട്ട്

കുവൈത്ത് സിറ്റി: സംഘർഷങ്ങൾക്ക് പിന്നാലെ കുവൈത്തിൽ നിരവധി യുഎസ് സൈനിക വിമാനങ്ങൾ തകർന്നുവീണതായി റിപ്പോർട്ട്. അതേസമയം, വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും മിനിസ്ട്രി ഓഫ് ഡിഫെൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.

അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.

 

International

യു​എ​സ് യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; വെ​ടി​വ​ച്ചി​ട്ടെ​ന്ന് ഇ​റാ​ൻ

ദോഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യു​ടെ എ​ഫ്15 യു​ദ്ധ വി​മാ​നം കു​വൈ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. വി​മാ​നം ത​ങ്ങ​ൾ വീ​ഴ്ത്തി​യ​താ​ണെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​ന്നി​ട്ടി​ല്ല.

വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വെ​ച്ചി​ട്ട​താ​കാ​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന്‍റെ​യും പൈ​ല​റ്റ് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ​യും ദൃ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഇ​റാ​നി​യ​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി അ​റി​യി​ച്ചു.

ട്രം​പി​ന്‍റെ ഭ്രാ​ന്ത​മാ​യ നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യെ കു​ഴ​പ്പ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​ഹാ​നി​യെ​ക്കു​റി​ച്ച് ട്രം​പ് ഇ​പ്പോ​ൾ ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ലി ലാ​റി​ജാ​നി പ​റ​ഞ്ഞു.

Kerala

യാ​ത്ര​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു, ബസ് കടയിലേക്ക് ഇടിച്ചുകയറി

മാവേലിക്കര: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില്‍ സി. പ്രദീപ്(49) ആണ് മരിച്ചത്.

ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില്‍ മാവേലിക്കര നടയ്ക്കാവില്‍ ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയത്.

പ്രദീപിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ 20 ഓളം യാത്രികര്‍ ഉണ്ടായിരുന്നു.

പത്തനംതിട്ട-ഹരിപ്പാട് ചെയിന്‍ സര്‍വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്‍ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.

പ്രദീപിന് മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കി

പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലെ മാ​യ​ബ​ന്ദ​റി​ന് സ​മീ​പം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കി. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രെ​യും ര​ക്ഷി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​വ​ൻ ഹാ​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രാ​വി​ലെ 8.45 ഓ​ടെ ശ്രീ ​വി​ജ​യ പു​ര​ത്ത് (പോ​ർ​ട്ട് ബ്ലെ​യ​ർ) നി​ന്നു​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പു​റ​പ്പെ​ട്ട​ത്. നോ​ർ​ത്ത്, മി​ഡി​ൽ ആ​ൻ​ഡ​മാ​ൻ ജി​ല്ല​യി​ലെ മാ​യാ​ബ​ന്ദ​റാ​യി​രു​ന്നു ല​ക്ഷ്യ​സ്ഥാ​നം. 9.30 ഓ​ടെ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ക​യും മാ​യാ​ബ​ന്ദ​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് ക്രൂ ​അം​ഗ​ങ്ങ​ളും ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ അ​ഞ്ച് യാ​ത്ര​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഴ് യാ​ത്ര​ക്കാ​രെ​യും ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പി​ന്നീ​ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

റാ​ഞ്ചി​യി​ൽ എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ നി​ന്ന് രോ​ഗി​യു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണു. ഛത്ര ​ജി​ല്ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. റാ​ഞ്ചി​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്.

പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന സ​ഞ്ജ​യ് കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. വി​മാ​ന​ത്തി​ൽ സ​ഞ്ജ​യ് കു​മാ​റി​നെ കൂ​ടാ​തെ പൊ​ള്ള​ലേ​റ്റ ഒ​രു രോ​ഗി​യും ര​ണ്ട് പൈ​ല​റ്റു​മാ​രും മെ​ഡി​ക്ക​ൽ സം​ഘ​വു​മ​ട​ക്കം ഏ​ഴു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

റാ​ഞ്ചി​യി​ൽ നി​ന്ന് രാ​ത്രി 7:11 ന് ​ആ​ണ് എ​യ​ർ ആം​ബു​ല​ൻ​സ് പ​റ​ന്നു​യ​ർ​ന്ന​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഛത്ര ​ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദു​ര​ന്ത​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും തെ​ര​ച്ചി​ലും ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

നിയന്ത്രണം വിട്ട തടിലോറി കൈവരിയിൽ ഇടിച്ചുകയറി; ഒരു മാസത്തിനിടെ അഞ്ചാം അപകടം

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്എന്‍ഡിപി ജംഗ്ഷന് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടം. പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്നും വന്ന ലോറി മീഡിയനും മറി കടന്ന് എതിര്‍വശത്തുള്ള കൈവരിയില്‍ ഇടിച്ചാണ് നിന്നത്. പുലര്‍ച്ചെയാണ് അപകടം നടന്നത്. ഈ സമയത്ത് റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്. മൂവാറ്റുപുഴ നഗരവികസനത്തിന് ശേഷം നിരവധി അപകടങ്ങളാണ് ഇത്തരത്തില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കച്ചേരിത്താഴം വരെയുള്ള ഭാഗത്ത് ഉണ്ടായിട്ടുള്ളത്.

സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റുകളോ മറ്റു വെളിച്ച സംവിധാനങ്ങളോ ഒന്നും ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. നാറ്റ്പാക് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നഗരത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും അവരുടെ റിപ്പോര്‍ട്ടോ മറ്റു നടപടിക്രമങ്ങളോ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

 

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; വി​മാ​നം നി​ലം​പ​തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്ത്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വി​മാ​നം ബാ​രാ​മ​തി​യി​ൽ ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വി​മാ​നം കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വ​ലി​യൊ​രു അ​ഗ്നി​ഗോ​ള​മാ​യി മാ​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വി​മാ​നം നി​ല​ത്തി​ടി​ച്ച ഉ​ട​ൻ ത​ന്നെ വ​ലി​യ സ്ഫോ​ട​ന​ങ്ങ​ളോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

പ​വാ​റി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, ഒ​രു സ​ഹാ​യി, ര​ണ്ട് പൈ​ല​റ്റു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പൈ​ല​റ്റു​മാ​രാ​യ ക്യാ​പ്റ്റ​ൻ സു​മി​ത് ക​പൂ​ർ, ക്യാ​പ്റ്റ​ൻ ശാം​ഭ​വി പ​ഥ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ൽ നി​ന്ന് ബാ​രാ​മ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ.

രാ​വി​ലെ 8:10-ഓ​ടെ മും​ബൈ​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം 8:45ഓ​ടെ ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

International

അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. മെ​യ്ൻ സം​സ്ഥാ​ന​ത്തെ ബാം​ഗോ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​പ​ക​ടം.

ബോം​ബാ​ർ​ഡി​യ​ർ ച​ല​ഞ്ച​ർ 600 എ​ന്ന ചെ​റു​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ട്ടു​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.‌‌

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഉ​ട​ൻ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ എ​ഫ്എ​എ​യും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ ബോ​ർ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

National

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ബൈ​ക്ക് അ​പ​ക​ടം; പ്ര​തി പി​ടി​യി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​ന്നും പട്ടാപ്പകൽ വി​ദ്യാ​ർ​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. പ്ര​തി​യെ പി​ടി​കൂ​ടി​യ പോ​ലീ​സ്, കു​ട്ടി​ക​ളെ ര​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡി​ലാ​ണ് സം​ഭ​വം. സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ത​ൻ​വീ​ർ ദോ​ഡ്മാ​നി, ല​ക്ഷ്മി ക​രി​യ​പ്പ​ന​വ​ർ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ കു​ട്ടി​ക​ളു​മാ​യി ബൈ​ക്കി​ൽ പോ​കു​ന്ന​ത് ക​ണ്ടു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഉ​ത്ത​ര ക​ന്ന​ഡ​യി​ൽ നി​ന്ന് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. കു​ട്ടി​ക​ളു​മാ​യി പോ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യ​ത്.

ക​രിം മേ​സ്ത്രി എ​ന്ന​യാ​ളാ​ണ് കു​ട്ടി​ക​ളെ ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. യാ​ത്ര​ക്കി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഇ​യാ​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് കു​ട്ടി​ക​ളെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യ​ത്.

ഉ​ല​വി ചെ​ന്ന​ബ​സ​വേ​ശ്വ​ര ജാ​ത്ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് താ​ൻ കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ക​രീം മേ​സ്ത്രി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. പ​രി​ക്കേ​റ്റ ക​രീം മേ​സ്ത്രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

National

ഒഡീഷ വിമാനാപകടം: എഎഐബി അന്വേഷണം ആരംഭിച്ചു

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ റൂ​​ർ​​ക്ക​​ല​​യി​​ൽ ചെ​​റുവി​​മാ​​നം ക്രാ​​ഷ് ലാ​​ൻ​​ഡിം​​ഗ് ന​​ട​​ത്തി​​യ​​തി​​നെ​​ക്കു​​റി​​ച്ച് എ​​യ​​ർ​​ക്രാ​​ഫ്റ്റ് ആ​​ക്സി​​ഡ​​ന്‍റ് ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ബ്യൂ​​റോ (എ​​എ​​ഐ​​ബി) ഇ​​ന്ന​​ലെ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

ഇ​​ന്ന​​ലെ എ​​എ​​ഐ​​ബി​​യി​​ലും ഡി​​ജി​​സി​​എ​​യി​​ലെ​​യും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​പ​​ക‌​​ട​​സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. ശ​​നി​​യാ​​ഴ്ച​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ര​​ണ്ടു പൈ​​ല​​റ്റു​​മാ​​ര​​ട​​ക്കം ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഒ​​ന്പ​​തു സീ​​റ്റു​​ള്ള ഇ​​ന്ത്യ​​വ​​ൺ എ​​യ​​ർ വി​​മാ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

NRI

പൊ​ള്ള​ലേ​റ്റ കു​ഞ്ഞി​ന്‍റ ചി​കി​ത്സ​യ്ക്കാ​യി പ​റ​ന്ന വി​മാ​നം ത​ക​ർ​ന്നു​വീ​ണു; അ​ഞ്ച് മ​ര​ണം

ടെ​ക്സ​സ്: മെ​ക്സി​ക്കോ​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഗാ​ൽ​വെ​സ്റ്റ​ൺ ബേ​യി​ൽ ത​ക​ർ​ന്ന് വീ​ണ് അ​ഞ്ച് പേ​ർ മരിച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രിക്കേറ്റു.

മെ​ക്സി​ക്കോ​യി​ലെ മെ​റി​ഡ​യി​ൽ നി​ന്നും ഗാ​ൽ​വെ​സ്റ്റ​ണി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പൊ​ള്ള​ലേ​റ്റ കു​ഞ്ഞി​നെ ചി​കി​ത്സ​യ്ക്കാ​യി കൊണ്ടുപോയ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലാ​ൻ​ഡിംഗിന് തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യ കു​ട്ടി​യും ഒ​രു ഡോ​ക്‌ട​റും മൂ​ന്ന് നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്നു. ഗാ​ൽ​വെ​സ്റ്റ​ൺ കോ​സ്‌​വേ​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് കോ​സ്റ്റ് ഗാ​ർ​ഡി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ അ​ധി​കൃ​ത‍​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചെ​ങ്കി​ലും കോ​സ്റ്റ് ഗാ​ർ​ഡും മ​റ്റ് ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് ര​ണ്ട് പേ​രെ ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​യി​ൽ ഒ​രു കു​ട്ടി​യെ വെ​ള്ള​ത്തി​ൽ നി​ന്ന് വ​ലി​ച്ചെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​താ​യി കാ​ണാം. അ​തേ​സ​മ​യം അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

യു​എ​സ് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യും നാ​ഷ​ണൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മെ​ക്സി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ മാ​നു​ഷി​ക ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര ചെ​യ്ത​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

International

ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

മി​യാ​മി: ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി മ​രി​യ സോ​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി. ജ​നു​വ​രി മൂ​ന്നി​ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

മ​രി​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും കാ​ലി​ലും കൈ​യ്ക്കും പൊ​ട്ട​ലും ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​മേ​റ്റു. മ​യാ​മി​യി​ൽ വ​ച്ചാ​ണ് മ​രി​യ ഓ​ടി​ച്ച എ​സ്‌​യു​വി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​രി​യ, മാ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ലാ​ണ്. മെ​സി​യു​ടെ ക്ല​ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ അ​ണ്ട​ർ 19 ടീം ​പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​ൻ തു​ലി അ​രെ​ല്ലാ​നോ​യു​മാ​യാ​ണ് മ​രി​യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​വാ​ഹം നീ​ട്ടി​വ​ച്ചു. മ​രി​യ പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വി​വാ​ഹം മാ​റ്റി​വ​യ്ക്കാ​ൻ ഇ​രു​വ​രു​ടെ​യും കു​ടും​ബം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Kerala

ശബരിമല തീര്‍ഥാടകരുടെ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; നാലുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വീടിന്‍റെ മതിലില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്.

കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്‍റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ കൈപ്പട്ടൂര്‍ കാവുംകോട്ട് ജോര്‍ജിന്‍റെ വീടിന്‍റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഹേമന്ത്, യാത്രക്കാരായ സുനില്‍ (50), മണികണ്ഠന്‍ (45), അര്‍ജുന്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.

National

ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു. റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു. മി​ർ​സ​പൂ​രി​ലെ ചു​നാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​ന്ന് രാ​വി​ലെ ചോ​പ്പ​ൻ പ്ര​യാ​ഗ് രാ​ജ് എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നേ​താ​ജി എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം: ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്നു​വീ​ണ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 787-8 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യും നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബോ​ർ​ഡും ചേ​ർ​ന്നാ​ണ് ബ്ലാ​ക്ക് ബോ​ക്സി​ലെ മെ​മ്മ​റി മോ​ഡ്യൂ​ളി​ലെ വി​വ​ര​ങ്ങ​ൾ എ​ടു​ത്ത​ത്.

ഈ ​വി​വ​ര​ങ്ങ​ൾ ദി​ല്ലി​യി​ലെ ലാ​ബി​ൽ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു ര​ണ്ട് ബ്ലാ​ക്ക് ബോ​ക്സു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ജൂ​ൺ 13ന് ​വി​മാ​നം പ​തി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യ​ത്തെ ഭാ​ഗം ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ ഭാ​ഗം ജൂ​ൺ 16ന് ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

National

ക​ണ്ണീ​ർ​തൂ​കി രാ​ജ്യം; 294 പേ​ർ മ​രി​ച്ചെ​ന്നു സ്ഥി​രീ​ക​ര​ണം, 12 പേ​രു​ടെ നി​ല ഗു​രു​ത​രം

അ​ഹ​മ്മ​ദാ​ബാ​ദ്: രാജ്യത്തെ നടുക്കിയ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 294 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം. വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ 241 പേ​രും മ​രി​ച്ച​തി​നു പു​റ​മെ, 24 പ്ര​ദേ​ശ​വാ​സി​ക​ളും മ​രി​ച്ചു. ഇ​വ​രി​ൽ അ​ഞ്ചു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 12 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​ര്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. കൂ​ടു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ കാ​ണാ​നി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ല​തും തി​രി​ച്ച​റി​യാ​നാ​വാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞ​തി​നാ​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ വി​ട്ടു​കൊ​ടു​ക്കൂ. ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​സോ​തി ഭ​വ​നി​ലാ​ണ് ര​ക്ത സാ​മ്പി​ൾ ശേ​ഖ​ര​ണം ന​ട​ക്കു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന.

ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്തു.

അ​തി​നി​ടെ, വി​മാ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ വീ​ഡി​യോ റെ​ക്കോ​ർ‍​ഡ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്ത് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഗു​ജ​റാ​ത്ത് എ​ടി​എ​സ് ഡി​വി​ആ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഫോ​റ​ൻ​സി​ക് ലാ​ബി​ന് കൈ​മാ​റും.

വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ന്‍​ഭാ​ഗ​ത്തെ ബ്ലാ​ക്ക് ബോ​ക്‌​സി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം അ​റി​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണു ബ്ലാ​ക്ക് ബോ​ക്സ്. അ​പ​ക​ടം ന​ട​ന്ന് ഒ​ന്പ​തു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.38നാ​ണ് എ​യ​ര്‍ എ​ന്ത്യ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന​ത്. ടേ​ക്ക് ഓ​ഫ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു ക​ത്തി. ര​ണ്ട് പൈ​ല​റ്റു​മാ​രും പ​ത്ത് കാ​ബി​ന്‍ ക്രൂ​വും യാ​ത്ര​ക്കാ​രും ഉ​ള്‍​പ്പെ​ടെ 242 പേ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 169 പേ​ര്‍ ഇ​ന്ത്യ​ക്കാ​രും 53 പേ​ര്‍ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ഏ​ഴ് പോ​ര്‍​ച്ചു​ഗീ​സ് പൗ​ര​ന്മാ​രും ഒ​രാ​ൾ ക​നേ​ഡി​യ​ന്‍ പൗ​ര​നു​മാ​ണ്.

യാ​ത്ര​ക്കാ​രി​ൽ 11 കു​ട്ടി​ക​ളും ര​ണ്ടു കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ വി​ശ്വാ​സ് കു​മാ​ര്‍ ര​മേ​ഷ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. എ​ജ​ർ​ജ​ൻ​സി എ​ക്സി​റ്റ് വ​ഴി​യാ​ണ് വി​ശ്വാ​സ് കു​മാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

ഗു​ജ​റാ​ത്ത് മു​ൻ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു മ​ല​യാ​ളി​യും മ​രി​ച്ചു. യു​കെ​യി​ൽ ന​ഴ്‌​സാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ര​ഞ്‌​ജി​ത ജി. ​നാ​യ​രാ​ണു മ​രി​ച്ച മ​ല​യാ​ളി.

National

ടേ​ക്ക് ഓ​ഫി​നി​ടെ അ​പ​ക​ടം; അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:10നാ​ണ് അ​പ​ക​ടം. ടേ​ക്ക് ഓ​ഫി​നി​ടെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ട് എ​ത്ര​യും വേ​ഗം അ​പ​ക​ട​സ്ഥ​ല​ത്തെ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up