അമരാവതി: ആന്ധ്രാപ്രദേശിൽ യുവതി നൽകിയ പീഡന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസ്. സിഐ ചിന്നമല്ലയ്യക്കെതിരെയാണ് പരാതി.
ചിന്നമല്ലയ്യയുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലം പാട്ടത്തിനെടുത്ത യുവതിയാണ് പരാതിക്കാരി. വീട്ടിൽ അതിക്രമിച്ചു കയറിയ ചിന്നമല്ലയ്യ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കേസ് സത്യമാണെന്ന് തെളിഞ്ഞാൽ ചിന്നമല്ലയ്യക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ചിന്നമല്ലയ്യയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Andhra Cop Rape Woman Farmland Lease