x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ മർദിച്ചു കൊ​ന്നു


Published: May 30, 2026 04:03 PM IST | Updated: May 30, 2026 04:03 PM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ആ​സാം സ്വ​ദേ​ശി​യെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ർ​ന്ന് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി​യാ​യ പ്രൊ​സ​ന്‍​ജി​ത്ത് ദാ​സ് (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​സാ​മി​ല്‍ നി​ന്ന് ജോ​ലി​ക്കാ​യി തി​രു​വ​ള്ളൂ​രി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു പ്രൊ​സ​ന്‍​ജി​ത്തും ആ​റ് പേ​രും. തി​രു​വ​ള്ളൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു സം​ഘം. മ​ദ്യ​ല​ഹ​രി​യി​ല്‍ പ്രൊ​സ​ൻ​ജി​ത്ത് സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ എ​ത്തു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. സ്ത്രീ ​ഉ​ട​ൻ ത​ന്നെ വീ​ട്ടി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​ച്ചു.

പ്രൊ​സ​ന്‍​ജി​ത്ത് അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും ജ​ന​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്ത്രീ ​ബ​ന്ധു​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഇ​തോ​ടെ സ്ത്രീ​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി പ്രൊ​സ​ന്‍​ജി​ത്തി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്രൊ​സ​ന്‍​ജി​ത്ത് പി​ന്നീ​ട് മ​രി​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Young man murder misbehaving

Recent News

Corehub Up