x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ന​രി​കി​ൽ യു​വാ​വ് മ​രി​ച്ചനി​ല​യി​ൽ


Published: May 12, 2026 06:48 AM IST | Updated: May 12, 2026 06:48 AM IST

വൈ​പ്പി​ൻ : യു​വാ​വി​നെ ബൈ​ക്കി​ന​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​പ​ക​ട​മാ​ണെ​ന്ന് സം​ശ​യം. എ​ള​ങ്കു​ന്ന​പ്പു​ഴ പെ​രു​മാ​ൾ​പ്പ​ടി കാ​രി​ക്ക​ശേ​രി പോ​ളി​ന്‍റെ മ​ക​ൻ ആ​ത​ൽ പോ​ൾ(23) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ മാ​നാ​ട്ടു​പ​റ​മ്പ് കെ​ടി​എ​ക്സി​നു സ​മീ​പ​ത്താ​ണ് ബൈ​ക്കും മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചി​ല​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഫൊ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളും തൊ​ട്ട​ടു​ത്ത മ​തി​ലി​ൽ വാ​ഹ​നം ഉ​ര​ഞ്ഞ പാ​ടു​ക​ളും ഉ​ള്ള​തി​നാ​ൽ ബൈ​ക്ക് ഓ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ച്ചു. അ​മ്മ: ജി​നി പോ​ൾ. സ​ഹോ​ദ​ര​ൻ: അ​ല​ൻ പോ​ൾ.

Tags : nattu vishesham Young man dies

Recent News

Corehub Up