x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് കു​ത്തേ​റ്റു


Published: June 30, 2026 07:36 AM IST | Updated: June 30, 2026 07:36 AM IST

നാ​ദാ​പു​രം: അ​മി​ത വേ​ഗ​ത​യി​ലും ഭീ​തി പ​ര​ത്തു​ന്ന വി​ധ​ത്തി​ലും സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ തൂ​ണേ​രി പ​ട്ടാ​ണി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി (28) നെ ​നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ലി​പ്പി​ൽ മു​ക്കി​ലും പ​രി​സ​ര​ത്തെ​യും റോ​ഡി​ൽ ഭീ​തി പ​ര​ത്തു​ന്ന വി​ധം വാ​ഹ​ന മോ​ടി​ച്ച​ത്
തൂ​ണേ​രി സ്വ​ദേ​ശി ഒ​റ്റ​പ്പി​ലാ​വു​ള്ള​തി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (32) ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മോ​ട്ടോ​ർ ബൈ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ഷി​ഖി​നെ പ്ര​തി ക​ത്തി കൊ​ണ്ട് മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​സ​ക്ത​നാ​യ മു​ഹ​മ്മ​ദ​ലി​ലെ നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സും ചേ​ർ​ന്ന് ബ​ല​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Young man stabbed after

Recent News

Corehub Up