x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യം: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്

വെബ് ഡെസ്ക്
Published: September 2, 2026 12:57 AM IST | Updated: September 2, 2026 12:57 AM IST

അ​ല്മാ​യ–​വൈ​ദി​ക സം​ഗ​മം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് സ​ഭ മു​ന്നേ​റ​ണ​മെ​ങ്കി​ൽ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ക്രി​യാ​ത്മ​ക ചി​ന്ത​യും അ​നി​വാ​ര്യ​മാ​ണെ​ന്ന് ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്. മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ ബ​ത്തേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എം​സി​എ അ​ല്മാ​യ–​വൈ​ദി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​റ്റ​യ്ക്ക് ആ​ർ​ക്കും വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് മി​ക​ച്ച ടീം ​വ​ർ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. എം​സി​എ, എം​സി​എം​എ​ഫ്, എം​സി​വൈ​എം, എം​സി​സി​എ​ൽ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​കോ​പ​ന​വും സ​ഭ​യെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടും ദി​ശാ​ബോ​ധ​വും അ​നി​വാ​ര്യ​മാ​ണ്.

ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും സ​ഭ​യെ​ക്കു​റി​ച്ചു​ള്ള ന​ല്ല കാ​ഴ്ച​പ്പാ​ടോ​ടെ​യും സം​ഘ​ട​ന​ക​ൾ ടീം ​വ​ർ​ക്കാ​യി മു​ന്നേ​റി​യാ​ൽ സ​ഭ​യ്ക്ക് അ​തി​വേ​ഗം വ​ള​രാ​നും വി​ക​സി​ക്കാ​നും സാ​ധി​ക്കും.
സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​മ​ർ​ശ​നാ​ത്മ​ക​വും വ്യ​ത്യ​സ്ത​വു​മാ​യ ചി​ന്ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണം. പ്രാ​ർ​ഥ​ന, പ​ഠ​നം, വി​ല​യി​രു​ത്ത​ൽ എ​ന്നി​വ​യി​ലൂ​ടെ പു​തി​യ ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ത്മീ​യ രൂ​പീ​ക​ര​ണ​വും നേ​തൃ​ത്വ​വു​മാ​ണ് സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ. മെ​ത്രാ​ൻ​മാ​രും വൈ​ദി​ക​രും അ​ല്മാ​യ നേ​താ​ക്ക​ളും ത​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​വും നേ​തൃ​ത്വ​ശേ​ഷി​യും സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി വി​നി​യോ​ഗി​ക്ക​ണം.

പൊ​തു​സ​മൂ​ഹ​ത്തി​ലെ അ​ല്മാ​യ​രു​ടെ സേ​വ​ന​വും സ​ഭ​യു​ടെ ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​ണ്. രാ​ഷ്‌​ട്രീ​യ, വി​ദ്യാ​ഭ്യാ​സ, ആ​തു​ര​സേ​വ​ന, കാ​ർ​ഷി​ക, വ്യ​വ​സാ​യ, സം​രം​ഭ​ക​ത്വ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​ല്മാ​യ ശു​ശ്രൂ​ഷ​യു​ടെ വേ​ദി​യു​മാ​യി കൂ​ടു​ത​ൽ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ത്തേ​രി ഭ​ദ്രാ​സ​നം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ഏ​ബ്ര​ഹാം, മു​ഖ്യ​വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​ആ​ർ. ബൈ​ജു, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ജേ​ക്ക​ബ് ഓ​ലി​ക്ക​ൽ, ഗു​രു​കു​ലം മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ഡോ. ചാ​ക്കോ വെ​ള്ളം​ച്ചാ​ലി​ൽ, മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റ് പി.​ഐ. വ​ർ​ഗീ​സ്, രൂ​പ​ത വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ. ​ജ​യിം​സ് മ​ലേ​പ​റ​ന്പി​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ ന​രി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വ​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews Joseph Mar Thomas

Recent News

Corehub Up