വീടിന്റെ താക്കോല്‍ദാനം നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി നിര്‍വഹിക്കുന്നു.
എടക്കര: അജ്ഫാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭവനപദ്ധതിയുടെ 11-ാമത് വീടിന്റെ താക്കോല്‍ കൈമാറി. കാഞ്ഞിരത്തിങ്ങല്‍ മഞ്ഞക്കാട്ടില് വിജേഷിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഗ്രൂപ്പ് ചെയര്മാന് ഡോ. നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.
ചടങ്ങില്‍ ഫസല്‍ റഹ്മാന് മാമാങ്കര, ഡ്രോപ്സ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ചങ്കരത്ത്, ഇ. അഷറഫ്, റഷീദ് വരിക്കോടന്‍, റഫീക്ക് എടക്കര, ഉണ്ണി ഹസന്, അലി അഷറഫ്, കെ.പി. ബഷീര്‍, മാമ്പള്ളി സലിം, പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, സക്കീന അഷ്റഫ്, കുഞ്ഞുട്ടി മുപ്പറ, എന്‍.കെ. അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.