x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​നം സ​പ​ര്യ​യാ​ക്കി​യ അ​ബ്ദു​ൾ അ​ലി​ക്ക് ല​ഭി​ച്ച​ത് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: September 2, 2026 01:36 AM IST | Updated: September 2, 2026 01:36 AM IST

മ​ഞ്ചേ​രി: അ​ധ്യാ​പ​നം സ​പ​ര്യ​യാ​ക്കി​യ തൃ​പ്പ​ന​ച്ചി എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എം.​സി. അ​ബ്ദു​ൾ അ​ലി​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക അ​വാ​ർ​ഡി​ലേ​ക്ക് ന​യി​ച്ച​തി​നു പി​ന്നി​ൽ ക​ർ​മ മേ​ഖ​ല​യി​ലെ ക​ഠി​നാ​ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വും. പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ സ​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യം ക​ണ്ടു. എ​ല്ലാ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ചു. പ​ഠ​നോ​പ​ക​ര​ണ നി​ർ​മാ​ണ​ത്തി​ൽ സ​ബ്ജി​ല്ലാ, ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ അം​ഗീ​കാ​രം നേ​ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക, വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ഫ​റാ​ഷ ചി​ത്ര​ശ​ല​ഭ വി​ദ്യാ​ല​യം പ​ദ്ധ​തി, ആ​യി​ര​ക്ക​ണ​ക്കി​ന് പൈ​തൃ​ക വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സാ​മൂ​ഹ്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്കൂ​ളി​ലും സ്വ​ന്തം വീ​ട്ടി​ലും മ്യൂ​സി​യം ത​യാ​റാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ​യും അ​നു​ക​ന്പ​യു​ടെ​യും പാ​ഠം പ​ക​ർ​ന്ന് ന​ൽ​കാ​നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ​ഹ​ജീ​വി സ്നേ​ഹം വ​ള​ർ​ത്താ​നും പാ​ട്ടു​വ​ണ്ടി​യ​ട​ക്കം നി​ര​വ​ധി ജീ​വ​കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹ്യ ശാ​സ്ത്ര റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി തു​ട​ർ​ച്ച​യാ​യി പ​തി​ന​ഞ്ച് വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു.

പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. മാ​ജി​ക്ക് വി​ദ്യ​യി​ലൂ​ടെ പ​ഠ​നം ര​സ​ക​ര​മാ​ക്കി സം​സ്ഥാ​ന​ത​ല ശ്ര​ദ്ധ​നേ​ടി. ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, പൈ​തൃ​ക സം​ര​ക്ഷ​ണ സെ​മി​നാ​റു​ക​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ, സ​ബ് ജി​ല്ലാ ത​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ലെ ജ​ഡ്ജാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് ക്യാ​ന്പു​ക​ൾ​ക്കും റ​മ​ഡി​യേ​ഷ​ൻ പ​ദ്ധ​തി​ക്കും നേ​തൃ​ത്വം ന​ൽ​കി.

തൃ​പ്പ​ന​ച്ചി എം.​സി. അ​സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​യ എം.​സി. അ​ബ്ദു​ൾ അ​ലി​യു​ടെ ഭാ​ര്യ കൊ​ട്ടു​ക്ക​ര പി​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക കെ.​എം. ജ​സീ​ല​യാ​ണ്. നൈ​ഷ നെ​ഹ​ർ, ന​ഷ ആ​യി​ഷ, ന​ജ ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up