x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തുക​മ്മി​റ്റി എ​ൽ​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 01:37 AM IST | Updated: September 2, 2026 01:37 AM IST

ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു.

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തുക​മ്മി​റ്റി യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല, അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ല, പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു, ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും വി​യോ​ജ​നക്കുറി​പ്പു​ക​ളും രേ​ഖ​പ്പെ​ടു​ത്താ​തെ തീ​രു​മാ​ന​ങ്ങ​ൾ കെ-​സ്മാ​ർ​ട്ടി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധിച്ച​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മി​നി​റ്റ്സ് തി​രു​ത്തി ന​ൽ​കാ​മെ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ അ​തി​നു ശേ​ഷ​വും തീ​രു​മാ​ന​ങ്ങ​ളും മി​നി​റ്റ​്സും ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും വ​ലി​യ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up