x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥിയുടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തിക്കും

വെബ് ഡെസ്ക്
Published: September 2, 2026 01:30 AM IST | Updated: September 2, 2026 01:30 AM IST

ജ​യ​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു.

മാ​വേ​ലി​ക്ക​ര: ഛത്തീ​സ്ഗ​ഡി​ലെ അം​ബി​കാ​പൂ​രി​ൽ വെ​ള്ള​ത്തി​ൽ വീ​ണ് മ​ര​ണ​മ​ട​ഞ്ഞ. ബി​എ​സ്‌സി ​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​വെ​ട്ടി​യാ​ർ മാ​ങ്കു​ഴി സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ജ​യ​കൃ​ഷ്ണ​ൻ സു​ഹൃ​ത്തു​മൊ​ത്ത് അം​ബി​കാ​പൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻത​ന്നെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആരംഭിച്ചു.

തു​ട​ർ​ന്ന് നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ മും​ബൈ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും എം​പി ഏ​ർ​പ്പെ​ടു​ത്തി. അം​ബി​കാ​പൂ​ർ എ​സ്പി​യു​മാ​യും നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട എം​പി പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​തദേഹം റോ​ഡുമാ​ർ​ഗം ജ​ന്മ​നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ജ​യ​കൃ​ഷ്ണ​ന്‍റെ വെ​ട്ടി​യാ​റി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ എം​പി കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് ആ​ശ്വ​സി​പ്പി​ക്കു​ക​യും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ചർച്ച ന​ട​ത്തു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up