x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി ബോ​യ്സ് സ്കൂ​ളി​ന് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: September 2, 2026 01:34 AM IST | Updated: September 2, 2026 01:34 AM IST

എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ മ​ധു​രം വി​ത​ര​ണം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ സ്കൂ​ൾ പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് 2026 ൽ ​സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​ള്ള ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് ഹൈ​സ്കൂ​ളു​ക​ളോ​ട് മ​ത്സ​രി​ച്ചാ​ണ് മ​ഞ്ചേ​രി ബോ​യ്സ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഏ​റ​നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​മു​ള്ള വി​ദ്യാ​ല​യം, മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വീ​ണ്ടും സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​കു​ക​യാ​ണ്. വി​ദ്യാ​ല​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളും സ​മ​ഗ്ര​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വ​ർ​ക്ക് ഷീ​റ്റു​ക​ൾ ന​ൽ​കി​യു​ള്ള സ്മാ​ർ​ട്ട് പ​രി​ഹാ​ര​ബോ​ധ​നം, ശ്ര​ദ്ധ, വി​ജ​യം, തെ​ളി​ച്ചം, ത​ണ​ൽ, വാ​യ​നാ​ക​ള​രി തു​ട​ങ്ങി​യ മാ​തൃ​കാ പ​ദ്ധ​തി​ക​ൾ വ​ഴി പ​ഠ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്നു. കൂ​ടാ​തെ എ​ൻ​എം​എം​എ​സ്, നൂ​മാ​റ്റ്സ്, സ്റ്റെ​പ്സ്, സി​എം കി​ഡ്സ്, വൈ​ഐ​പി (യം​ഗ് ഇ​ന്നൊ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം), ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന-​ദേ​ശീ​യ​ത​ല മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വ​ച്ച ഉ​ജ്വ​ല വി​ജ​യ​വും മി​ക​ച്ച പ​ങ്കാ​ളി​ത്ത​വും നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ചു.

അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, ശാ​സ്ത്ര-​കം​പ്യൂ​ട്ട​ർ ലാ​ബു​ക​ൾ, വി​പു​ല​മാ​യ ലൈ​ബ്ര​റി, സ്മാ​ർ​ട്ട് ക്ലാ​സ്മു​റി​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, എ​സ്എ​സ്കെ, കൈ​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ ആ​സൂ​ത്ര​ണം എ​ന്നി​വ സ്കൂ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​തി​നൊ​പ്പം ദേ​ശീ​യ, സം​സ്ഥാ​ന​ത​ല അ​ധ്യാ​പ​ക ശ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ അ​ധ്യാ​പ​ക​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​തും വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ക്കാ​ഡ​മി​ക നി​ല​വാ​രം ഉ​യ​ർ​ത്തി. എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​സി​സി, ലി​റ്റി​ൽ കൈ​റ്റ് എ​ന്നി​വ​യു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​വും ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ്യ​ക്തി​ഗ​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ റാം​പു​ക​ൾ എ​ന്നി​വ​യും സ്കൂ​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പ്, എ​ക്സൈ​സ്, പൊ​ലി​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും വി​വി​ധ ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ദ്യാ​ല​യ​ത്തി​ൽ സ​ജീ​വ​മാ​ണ്. അം​ഗീ​കാ​ര ല​ബ്ധി​യി​ൽ അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പി​ടി​എ​യെ​യും അ​ഭി​ന​ന്ദി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up