x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വ​ക​ക്ഷി സം​ഘം ഒ​വാ​ലി സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന് ജോ​സ് കെ. മാ​ണി എം​പി

വെബ് ഡെസ്ക്
Published: September 2, 2026 01:32 AM IST | Updated: September 2, 2026 01:32 AM IST

മ​ഞ്ചേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല എ​ന്തെ​ന്ന​റി​യാ​ൻ സ​ർ​വ​ക​ക്ഷി സം​ഘം ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്തു​ള്ള ഒ​വാ​ലി സ​ന്ദ​ർ​ശി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ചെ​യ​ർ​മാ​ൻ ജോ​സ് ​കെ. മാ​ണി എം​പി. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ഏ​ക​ദി​ന ക്യാ​ന്പ് മ​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 18 വാ​ർ​ഡു​ക​ളി​ലാ​യി മു​പ്പ​തി​നാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു മു​ന്പ് അ​ത്. ഇ​എ​സ്എ പ​രി​ധി​യി​ൽ വ​ന്ന​തി​ന് ശേ​ഷം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ബാ​ങ്കു​ക​ളും ഫാ​ക്ട​റി​ക​ളും തൊ​ഴി​ൽ​ശാ​ല​ക​ളു​മ​ട​ക്ക​മു​ള്ള​വ എ​ന്ന​ന്നേ​ക്കു​മാ​യി പൂ​ട്ടി​പ്പോ​യി. വ​ന നി​യ​മ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​യ​പ്പോ​ൾ ജ​ന​ജീ​വി​തം അ​സാ​ധ്യ​മാ​യെ​ന്നും 2011 വ​രെ നി​കു​തി അ​ട​ച്ച് കൊ​ണ്ടി​രു​ന്ന ഇ​വ​രു​ടെ ഭൂ​മി​ക​ളി​ലെ മു​ഴു​വ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും നി​ർ​ത്തി​യി​രി​ക്ക​യാ​ണെ​ന്നും ജോ​സ്.​കെ. മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി 37 ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​നി 33 ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ കേ​ന്ദ്ര ക​ര​ട് വി​ജ്ഞാ​പ​നം ന​ട​പ്പാ​യാ​ൽ കേ​ര​ള​ത്തി​ലെ നി​ര​വ​ധി പ​ട്ട​ണ​ങ്ങ​ൾ ജ​ന​വാ​സ​മി​ല്ലാ​ത്ത ഒ​വാ​ലി മോ​ഡ​ൽ ഓ​പ്പ​ണ്‍ ജ​യി​ലു​ക​ളാ​കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​ഞ്ചേ​രി കൈ​സ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ, രാ​ജു ചാ​ക്കോ, സ്ക​റി​യ കി​നാ​തോ​പ്പി​ൽ, ജോ​ർ​ജ് തോ​മ​സ്, ജെ​യിം​സ് കോ​ശി, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, നാ​സ​ർ​ഖാ​ൻ, പി.​ഡി. തോ​മ​സ്, കെ.​പി.​എ. ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up