x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ പരിപാടികൾ

വെബ് ഡെസ്ക്
Published: September 2, 2026 12:49 AM IST | Updated: September 2, 2026 12:49 AM IST

നെ​ടു​മ​ങ്ങാ​ട്: ബാ​ല​ഗോ​കു​ലം നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​മി​തി​യു​ടെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ പ​താ​ക​ദി​നാ​ച​ര​ണം, ഗോ​മാ​താ പൂ​ജ, വൃ​ക്ഷ​പൂ​ജ, ന​ദീ വ​ന്ദ​നം, ഗോ​വ​ർ​ധ​ന പൂ​ജ, സാ​സ്കാ​രി​ക സ​മ്മേ​ള​നം, ഭ​ജ​ന എ​ന്നി​വ​യോ​ടെ ആ​രം​ഭി​ച്ചു. മാ​യ വി​ട്ടു​ണ​രൂ, മ​ന​വ​നാ​യ് വ​ള​രൂ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി സ​ന്ദേ​ശം. ഇ​ന്നു ഗോ​കു​ല ക​ലാ​സ​ന്ധ്യ, നാ​ളെ അ​ല​ങ്കാ​ര ഉ​റി​യ​ടി, നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​രി​സ​ര​ത്തെ മ​ധു​രാ​പു​രി​യി​ൽ നി​ന്നു ചെ​റു ശോ​ഭാ​യാ​ത്ര എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​പ്ര​ദ​ക്ഷി​ണ​ത്തി​നുശേ​ഷം മേ​ലാം​കോ ​ട് ദേ​വീ​ക്ഷേ​ത്ര ന​ഗ​റി​ലെ അ​മ്പാ​ടി​യി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര സ​മാ​പി​ക്കു​മെ​ന്നു ബാ​ല​ഗോ​കു​ലം ന​ഗ​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പ്ര​ഫ. ടി. ​രാ​ജേ​ഷ്, ആ​ഘോ​ഷ പ്ര​മു​ഖ് കെ.​ജി അ​നീ​ഷ്, ഖ​ജാ​ൻ​ജി ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശ്രീ​കാ​ര്യം: പു​ലി​യൂ​ർ​ക്കോ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. പ്ര​ത്യേ​ക ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കു പു​റ​മേ നാ​ളെ വൈ​കു​ന്നേ​രം സം​ഗീ​ത ക​ച്ചേ​രി, ഏ​ഴി​നു ഭ​ജ​ന, തു​ട​ർ​ന്ന് സം​ഗീ​ത നൃ​ത്ത​ക്ക​ച്ചേ​രി, ജ​യ​ന്തി ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ 10ന് ​പാ​ൽ​പാ​യ​സ പൊ​ങ്കാ​ല, ഉ​ച്ച​യ്ക്കു 12നു ​ജ​ന്മ​ദി​ന സ​ദ്യ, വൈ​കു​ന്നേ​രം ശോ​ഭ​യാ​ത്ര, ഉ​റി​യ​ടി, ഗാ​ന​മേ​ള, അ​ഞ്ചി​നു രാ​വി​ലെ പു​രാ​ണ പാ​രാ​യ​ണം, വൈ​കു​ന്നേ​രം ഭ​ജ​ന, 6.45ന് ​സം​ഗീ​ത​ക്ക​ച്ചേ​രി എ​ന്നി​വ​യു​ണ്ടാ​കും.

ചെ​മ്പ​ഴ​ന്തി: അ​ത്ര​ശ്ശേ​രി ശ​ങ്ക​ര​നാ​രാ​യ​ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി രോ​ഹി​ണി ഉ​ത്സ​വം നാ​ലി​നു ന​ട​ക്കു. രാ​വി​ലെ അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, എ​ട്ടി​നു സ​ന്താ​ന​ഗോ​പാ​ല ഹോ​മം, ഒ​ന്പ​തി​നു പാ​ൽ​പാ​യ​സ പൊ​ങ്കാ​ല, പ​ത്തി​നു നാ​ഗ​പൂ​ജ, ഉ​ച്ച​യ്ക്കു 12നു ​ക​ഞ്ഞി​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.

ക​ഴ​ക്കൂ​ട്ടം : കു​ള​ങ്ങ​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി രോ​ഹി​ണി ഉ​ത്സ​വം ഇ​ന്നും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​ജ​ൻ, രാ​ത്രി 7.30ന് ​തി​രു​വാ​തി​ര​ക​ളി, നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു കൈ​കൊ​ട്ടി​ക്ക​ളി, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം, 9.30ന് ​പാ​ൽ​പാ​യ​സ പൊ​ങ്കാ​ല, 11ന് ​നാ​ഗ​രൂ​ട്ട്, ഉ​ച്ച​തി​രി​ഞ്ഞു 3.30ന് ​ഉ​റി​യ​ടി, 5.30ന് ​കൈ​കൊ​ട്ടി​ക്ക​ളി, 7.30 ന് ​ഡാ​ൻ​സ്, രാ​ത്രി 12ന് ​പ്ര​ത്യേ​ക പൂ​ജ​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. കു​ള​ങ്ങ​ര ബ്ര​ദേ​ഴ്സാ​ണ് ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

 

Tags : Nattuvishesham Districtnews Deepikanews Sree Krishna Jayanthi

Recent News

Corehub Up